പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡിലെ പെരിങ്ങാട് ദീപ്തി ആംഗന്‍വാടിക്കു മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ആംഗന്‍വാടി കെട്ടിടത്തിനു മുകളിലൂടെ പോയിരുന്ന വൈദ്യുതി കമ്പി താഴ്ന്ന് കെട്ടിടത്തോട് മുട്ടിയ നിലയിലായിരുന്നു. മഴയുള്ള സമയത്ത് ഇടയ്ക്ക് ചുമരില്‍ ചാരുമ്പോള്‍ തരിപ്പ് അനുഭവപ്പെടാറുണ്െടന്നും എന്നാല്‍ ഇത് വൈദ്യുതി പ്രസരണമാണെന്ന് മനസിലായിരുന്നില്ലെന്നും ആംഗന്‍വാടി ടീച്ചര്‍ പറയുന്നു.
താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്പി മാറ്റണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപടിയായില്ല. ഇതേത്തുടര്‍ന്ന് വാര്‍ത്ത നല്‍കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ ആംഗന്‍വാടിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു വൈദ്യുതി കമ്പി ആംഗന്‍വാടി കെട്ടിടത്തിന്റെ മുകളിലേക്ക് പൊട്ടിവീണത്. ടീച്ചറും 15ഓളം വരുന്ന കുട്ടികളും പുറത്തേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.