പേജുകള്‍‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്നു തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു

കുന്നംകുളം: ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്നു തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കേച്ചേരി മഴുവഞ്ചേരി തോണിപ്പറമ്പില്‍ ദാസന്റെ മകന്‍ അഥുല്‍ ദാസി (15) നാണ് പരിക്കേറ്റത്. രാവിലെ മഴുവഞ്ചേരിയില്‍നിന്നു ഗുരുവായൂര്‍- തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസ്സില്‍ നിന്നു വീണാണ് അഥുലിന് പരിക്കേറ്റത്. അമിത വേഗത്തിലായിരുന്ന ബസ്സ് കൈപ്പറമ്പ് എത്തുന്നതിന് മുമ്പുള്ള കയറ്റത്ത് എതിരെ വന്ന ബസ്സിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം ഉണ്ടായത്.
ബസ്സ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അഥുല്‍ വരടിയം ഹയര്‍സെക്കന്‍ഡറി ടെക്‌നിക്കല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇടതുതോളെല്ലും കൈഞരമ്പും പൊട്ടിയ അഥുല്‍ തൃശ്ശൂര്‍ അമല ഹോസ്​പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടത്തില്‍പ്പെട്ട ബസ്സ് നിര്‍ത്താതെ പോയതായി അഥുലിന്റെ അച്ഛന്‍ ദാസന്‍ പരാതിപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.