പേജുകള്‍‌

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പാവറട്ടിയിലെ പരിസ്ഥിതി മലിനീകരണത്തിനെതിരേ സാറാ ജോസഫ്


പാവറട്ടി: “പരിസ്ഥിത സംരക്ഷണം മാലിന്യ നിര്‍മ്മാര്‍ജനത്തിലൂടെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡെവലപ്മെന്റ് & ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത സാഹിത്യകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രഫ. സാറാ ജോസ് ഉദ്ഘാടനം ചെയ്തു. 

പാവറട്ടിയില്‍ ദിനം തോറുംവര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ സാറാ ജോസഫ് ശക്തമായി ആഞ്ഞടിച്ചു. ആഗോളവല്‍ക്കരണത്തിന്റെ കൈവലയങ്ങളിലാണ് നാം ഓരോരുത്തരും ഇന്ന് ജീവിക്കുന്നതെന്ന് ജോസഫ് അഭിപ്രായപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷത വഹിച്ചു. 

പ്രഫ. സാറാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആന്റോ ലിജോ, എ ടി ആന്റോ, അബ്ദുല്‍ ഫത്താഹ്, സി എഫ് ജോര്‍ജ്ജ്, ജെയിന്‍ എന്‍ ജെ, എം വി ശശിധരന്‍, കവി ഗോപിനാഥ് പണിക്കശേരി സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.