ചാവക്കാട്: വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ നാനോ എക്‌സലില്‍നിന്നും കോഴ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ക്കായി വാണിജ്യനികുതി ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ചാവക്കാട് വാണിജ്യനികുതി ഓഫീസില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു.
വിജിലന്‍സ് സിഐ പി.യു. സജീവന്റെ നേതൃത്വത്തില്‍ ദേശീയപാത തഹസില്‍ദാര്‍ കെ.പി. മോന്‍സി, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ എം.സി. ഗോപി, പി.വി. ഷാജു, കെ.എ. ജേക്കബ് എന്നിവരാണ് പരിശോധന നടത്തിയത്. ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് സി.ഐ. സജീവന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.