പുന്നയൂര്‍ക്കുളം: ദേശീയപാത 17-മായി ബന്ധപ്പെടുത്തി പൊന്നാനി ചമ്രവട്ടവും വടക്ക് തിരൂര്‍ വെട്ടവുമായി കൂട്ടിയിണക്കി ഭാരതപ്പുഴക്ക് കുറുകെ നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി പണികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.
മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയില്‍ ഈ പാലത്തിന്റെ ഉദ്ഘാടനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണികള്‍ പെട്ടെന്ന് നടത്തിക്കൊണ്ടിരിക്കുന്നത് ഒന്നരമാസത്തിനുള്ളില്‍ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശം. പാലത്തിന്റെ മുകള്‍ഭാഗ പണികളെയും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. നബാര്‍ഡിന്റെ സഹകരണത്തോടെ 127 കോടി രൂപ ചിലവിട്ടാണ് ഈ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്.
ഈ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ തെക്കുനിന്ന് കോഴിക്കോട് യാത്രക്ക് 40 കിലോമീറ്റര്‍ ദൂരം കുറഞ്ഞുകിട്ടും.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴമൂലം പുഴയില്‍ വെള്ളം ഉയരുകയും ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതിനാല്‍ പണി മെല്ലെയാണ് നടന്നിരുന്നത്.
റഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ 30 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. മറ്റുള്ളവ ഉടനടി സ്ഥാപിക്കും. റഗുലേറ്റര്‍ ഷട്ടറുകള്‍ കാര്‍ഷിക മേഖലയിലും ഗുണം ചെയ്യും.
100 ദിന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അപ്രോച്ചു റോഡുകളുടെ പണിയും പാലത്തിന്റെ അടിപണിയും തീര്‍ത്തുകൊണ്ടിരിക്കുകയാണ്. പാലം പണി പൂര്‍ത്തീകരിച്ചെങ്കിലും പ്രവേശനം നല്കിയിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.