പേജുകള്‍‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

'മഴവെള്ളം ജീവാമൃതം' പഞ്ചായത്ത് ഭരണസമിതി ജനങ്ങളിലേക്ക് ഇറങ്ങുന്നു

ചാവക്കാട്: കുടിവെളളക്ഷാമം രൂക്ഷമായ ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെളളം ജീവാമൃതം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് ഭരണസമിതി ജനങ്ങളിലേക്ക് ഇറങ്ങുന്നു. ജല അതോറിറ്റിക്കെതിരെയും മറ്റും നിരന്തരമായി സമരം നടത്തിയിട്ടും ജനങ്ങള്‍ക്കു കുടിക്കാന്‍ വെളളം ലഭിക്കുന്നില്ലെന്നു വന്നതോടെയാണു പഞ്ചായത്ത് പുതിയ മാര്‍ഗങ്ങള്‍ തേടിയത്. മേല്‍ക്കൂരയില്‍നിന്നു വെള്ളം സംഭരിച്ചു കിണറുകളിലെ ഉപ്പുവെളളം ഒഴിവാക്കുന്നതിനുളള മഴപ്പൊലിമ പദ്ധതിക്കു പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്തും സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ശില്‍പശാല പി.എ. മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് റജീന മൊയ്നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മഴപ്പൊലിമ ടീം ലീഡര്‍ ജോസ് സി. റാഫേല്‍ ക്ളാസെടുത്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഫൌസിയ ഇക്ബാല്‍, ഷൈനി ഷാജി, പഞ്ചായത്ത് മെംബര്‍മാരായ കെ.ജെ. ചാക്കോ, അബ്ദുല്‍ റസാഖ് ഹാജി, ശോഭന രവീന്ദ്രന്‍, ആഷിത, പ്രിയ സുരേഷ്, ഫിലോമിന, വി.കെ. ചന്ദ്രന്‍, പി. മുഹമ്മദ് ബഷീര്‍, സെക്രട്ടറി എന്‍.വി. ഗീത, സുലൈഖ ഖാദര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.