പേജുകള്‍‌

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

പുവ്വത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നിലെ കടകളില്‍ മോഷണം


പാവറട്ടി: പൂവത്തൂരിലെ പാവറട്ടി പോലീസ് സ്റ്റേഷനു മുന്നിലുള്ള നാലു കച്ചവടസ്ഥാപനങ്ങളില്‍ മോഷണം. കച്ചവട സ്ഥാപനങ്ങളുടെ പുറകുവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പൂവത്തൂര്‍ ചിരിയങ്കണ്ടത്ത് ജേക്കബിന്റെ പച്ചക്കറിക്കട, തിണ്ടിയത്ത് കുമാരന്റെ സ്റേഷനറിക്കട, കരുമത്തില്‍ വാസുവിന്റെ ഹോട്ടല്‍, പടയത്ത് അബ്ബാസിന്റെ കോഴിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.

ഓടിളക്കിയും ഭിത്തി തുരന്നും അകത്തുകടന്ന മോഷ്ടാവ് ടെലിഫോണ്‍ കാര്‍ഡുകളും പണ വും മോഷ്ടിച്ചു. നാലു കടകളില്‍ നിന്നായി 5000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കോലുക്കല്‍ പാലത്തിനു സമീപം നിര്‍മാണം നടക്കുന്ന രണ്ട് വീടുകളിലെ ഇലക്ട്രിക് വയറുകളും മുറിച്ചുകൊണ്ടുപോയിട്ടുണ്ട്.

വ്യാപാരികള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനു മുന്നിലുള്ള നാലു കടകളില്‍ ഒന്നിച്ച് മോഷണം നടന്നതോടെ വ്യാപാരികള്‍ ഏറെ ഭയത്തിലാണ്. പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും മോഷ്ടാക്കളെ കണ്െടത്തണമെന്നും പൂവത്തൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.