പാവറട്ടി: വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാട് ഉണ്ടാകണമെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. മണലൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളും വിമര്‍ശനങ്ങളുമില്ലാതെ സുതാര്യമായി വേണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനെന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
വെങ്കിടങ്ങ് കെഎസ്ഇബി ഓഫീസിനു സമീപമാണ് എംഎല്‍എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അസ്ഗര്‍ അലി തങ്ങള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്‍രുമാരായ പി.കെ. രാജന്‍, വി. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എല്‍. സുര്‍ജിത്ത്, കെ.എ. സത്യന്‍, സുബൈദ മുഹമ്മദ്, ത്രേസ്യാമ റപ്പായി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. നൌഷാദ്, അഡ്വ. ജോസഫ് ബാബു, പി.കെ. ഖാദര്‍ സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.