പേജുകള്‍‌

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ടെലിഫോണ്‍ കാര്‍ഡുകള്‍ കൊന്ടുള്ള സ്മാരകങ്ങളുമായി ഫാത്തിമ


ചാവക്കാട്: പിതാവിന്റെ പ്രവാസജീവിത കാലത്ത് ഉപയോഗിച്ച ടെലിഫോണ്‍ കാര്‍ഡുകള്‍ മകളുടെ കൈയിലെത്തിയപ്പോള്‍ പിറവിയെടുത്തത് അതി മനോഹരങ്ങളായ സ്മാരകങ്ങള്‍.   ഫാത്തിമ തയ്യാറാക്കിയ പള്ളികളുടെയും ചരിത്ര സ്മാരകങ്ങളുടേതടക്കം നിരവധി മാതൃകകളാണ് പാലയൂര്‍ എടപ്പുള്ളി ടി.കെ.കെ മന്‍സിലിലെ സ്വീകരണ മുറികളെ അലങ്കരിക്കുന്നത്. പിതാവ് കുഞ്ഞുമുഹമ്മദ് ഗള്‍ഫിലായിരിക്കുമ്പോള്‍ നാട്ടിലേക്ക് വിളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാര്‍ഡുകളാണ് ഇവയിലധികവും. 

ദുബായ് എയര്‍പോര്‍ട്ടില്‍ ജോലിചെയ്തിരുന്ന കുഞ്ഞുമുഹമ്മദ് അവധിക്കായി നാട്ടിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് കളിക്കുന്നതിനായി കൊണ്ടു വന്ന വ്യത്യസ്ത തരം കാര്‍ഡുകള്‍ അങ്ങനെ ഫാത്തിമയുടെ കരവിരുതില്‍ സ്മാരകങ്ങളായി പിറവിയെടുക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ച റാസല്‍ഖൈമയിലെ നെക്കീലില്‍ സ്ഥിതി ചെയ്തിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എന്ന പള്ളി, താജ്മഹല്‍, പഴയ വീട് തുടങ്ങിയവയെല്ലാം ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥി കൂടിയായ ഫാത്തിമയുടെ കരവിരുതില്‍ രൂപമെടുത്തിട്ടുണ്ട്. 

ടെലഫോണ്‍ കാര്‍ഡുകൊണ്ട് താന്‍ തീര്‍ത്ത സ്മാരകങ്ങളുടെ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് ഈ കലാകാരി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.