ചാവക്കാട്: പാലയൂര്‍ കണ്ണികുത്തി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി സ്വകാര്യ സ്കൂളുകള്‍ ഒരുമനയൂര്‍ പഞ്ചായത്തിന് ധന സഹായം നല്‍കി. കമ്പികള്‍ പുറത്തായ നിലയിലാണ് പാലം ഇപ്പോഴുള്ളത്. നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ നടത്താന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി അമൃത വിദ്യാലയം അഡ്മിനിസ്ട്രേറ്റര്‍ മണിലാല്‍, സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ അഗസ്റ്റിന്‍ കുലപ്പുരം എന്നിവരാണ് തുക പഞ്ചായത്ത് പ്രസിഡന്‍റ് റെജീന മൊയിനുദ്ധീന് കൈമാറിയത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശോഭന രേവീന്ദ്രന്‍, മെമ്പര്‍മാരായ ചന്ദ്രന്‍, നൂര്‍ജഹാന്‍ ഇക്ബാല്‍, മുന്‍ ബ്ലോക്ക് മെമ്പര്‍ കെ വി രവീന്ദ്രന്‍, മുന്‍ മെമ്പര്‍ ലോഹിതാക്ഷന്‍, ഷാജി, ഓവര്‍സിയര്‍ തമ്പി എന്നിവര്‍ പ്രസംഗിച്ചു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.