പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

റെന്റ് എ കാറുകള്‍ പണയപ്പെടുത്തി തട്ടിപ്പ്


ഗുരുവായൂര്‍: വാടകയ്ക്ക് നല്കിയ ഇന്നോവ, വാഗണ്‍ ആര്‍ കാറുകള്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതായി പരാതി. കോട്ടപ്പടി താനപറമ്പില്‍ രാമചന്ദ്രന്റെ കാറുകള്‍ വാടകയ്ക്കെടുത്ത് സുഹൃത്ത് മരുതയൂര്‍ സ്വദേശി സന്തോഷ് ആണ് പണയപ്പെടുത്തിയത്. 


തൃശൂര്‍ പൂച്ചിന്നിപ്പാടത്ത് ബൈജുവിന് പണയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. 20-നാണ് ഇന്നോവയും വാഗണറും രാമചന്ദ്രന്‍ വാടകയ്ക്ക് നല്കിയത്. പറഞ്ഞദിവസം കഴിഞ്ഞിട്ടും വാഹനങ്ങള്‍ തിരിച്ചുകിട്ടാതായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് വാഹനങ്ങള്‍ പണയപ്പെടുത്തിയതറിഞ്ഞത്. ഗുരുവായൂര്‍ അസി. കമ്മീഷണര്‍ക്ക് പരാതി നല്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.