പേജുകള്‍‌

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

നിയന്ത്രണം വിട്ട സ്കൂള്‍വാന്‍ ബസ് സ്റോപ്പില്‍ ഇടിച്ച് അനവധി പേര്‍ക്ക് പരിക്ക്‌


പാവറട്ടി: സ്കൂള്‍വാന്‍ നിയന്ത്രണം വിട്ട് ബസ് സ്റോപ്പില്‍ ഇടിച്ച് പത്തു വിദ്യാര്‍ഥികള്‍ക്കും ബസ് കാത്തുനിന്ന യാത്രക്കാരിക്കും പരിക്കേറ്റു. ഇന്നുരാവെല എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. ഏനാമാവ് മേഖലയില്‍ നിന്നും ചാവക്കാട് ഐഡിസി സ്കൂളിലേക്കു കുട്ടികളെ കൊണ്ടുപോയിരുന്ന കോണ്‍ട്രാക്ട് വാനാണ് ബസ് സ്റ്റോപ്പില്‍ ഇടിച്ചത്. മുല്ലശേരി പറമ്പന്തള്ളി അമ്പലനട ബസ് സ്റോപ്പിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് സ്റോപ്പും സ്വകാര്യവ്യക്തിയുടെ മതിലും പൂര്‍ണമായും തകര്‍ന്നു. 


അപകടത്തില്‍ പരിക്കേറ്റ തൊയക്കാവ് പുളിച്ചാറം വീട്ടില്‍ ഷെഫീഖിന്റെ മകള്‍ ഷംസിത (17), കണ്ണോത്്ത ഏറച്ചംവീട്ടില്‍ സൈനുദ്ദീന്റെ ഷിജ്്ന (14), ഏനാമാവ് മുസ്്ലിം വീട്ടില്‍ സിറാജുദ്ദീന്റെ മകള്‍ നിജ ഫാത്തിമ (6) എന്നിവരെ പാവറട്ടി സാന്‍ജോസ് ആശുപത്രിയിലും വെങ്കിടങ്ങ് മമ്മസ്രായില്ലത്ത് ഷാഹുല്‍ ഹമീദിന്റെ മകള്‍ സുബ്ഹാന (11), സഹോദരി ഹിസ (13), കണ്ണോത്ത് പൊക്കാക്കില്ലത്ത് ഹമീദിന്റെ മകള്‍ ഹസ്ന (10) പെരുവല്ലൂര്‍ ഏറങ്ങത്തയില്‍ ഇക്ബാലിന്റെ മകള്‍ ആദ്യ (10), ഒരുമനയൂര്‍ വലിയേടത്ത് മേപ്പുറത്ത് ജാസിന്റെ മകള്‍ ഹന (8), കണ്ണേത്ത് മമ്മ്രസായില്ലത്ത നസീറിന്റെ മകള്‍ നസ്മല്‍ (11), ബസ്സ് യാത്രക്കാരിയായ മുല്ലശേരി പിമ്പിശേരി സുരേഷിന്റെ ഭാര്യ അജിത (38) എന്നിവരെ മുല്ലശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയാണ് അപകടകാരണമെന്ന വിദ്യാര്‍ഥികളും ദക്സാക്ഷികളായ നാട്ടുകാരും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.