പേജുകള്‍‌

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ചാവക്കാട് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം


ചാവക്കാട്: താലൂക്ക് സപ്ളൈ ഓഫീസില്‍ പുതുക്കാനായി അപേക്ഷ സമര്‍പ്പിച്ച് ഫോട്ടോ എടുത്തവരുടെയും കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി അപേക്ഷ നല്‍കിയവര്‍ക്ക് ആഗസ്ത് എട്ടു മുതല്‍ കാര്‍ഡുകള്‍ സപ്ളൈ ഓഫീസില്‍ വിതരണം ചെയ്യും.
അപേക്ഷകര്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുകളും ഓഫീസില്‍ നിന്നും നല്‍കിയ ടോക്കണും കാര്‍ഡിന്റെ വിലയും സഹിതം പുതിയ കാര്‍ഡ് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് നാലു വരെ കൈപ്പറ്റണം.

അപേക്ഷ നല്‍കിയതും ഫോട്ടോ എടുത്തതുമായ മാസം, വിതരണം ചെയ്യുന്ന തിയ്യതി എന്നീ ക്രമത്തില്‍. 2011 ജനുവരി-ആഗസ്ത് എട്ട്, 2011 ഫെബ്രുവരി-ആഗസ്ത് ഒന്‍പത്, 2011 മാര്‍ച്ച്-ആഗസ്ത് 12, 2011 ഏപ്രില്‍-ആഗസ്ത് 16, 2011 മെയ്-ആഗസ്ത് 18, 2011 ജൂണ്‍-ആഗസ്ത് 19, 2011 ജൂലൈ-ആഗസ്ത് 20.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.