പേജുകള്‍‌

sageer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
sageer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

സാനിയ മിര്‍സ ഖത്തര്‍ ഓപ്പണില്‍ കളിക്കും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഓപ്പണില്‍ സാനിയ മിര്‍സ കളിക്കും.വൈറ്റ് കാര്‍ഡ് എന്‍‌ട്രി നേടിയാണ്‌ സാനിയ ഖത്തറില്‍ കളിക്കാനെത്തുന്നത്. ഫെബ്രുവരി 21 മുതല്‍ 26 വരെയാണു മല്‍സരം. ഖത്തര്‍ ടെന്നിസ് ഫെഡറേഷന്റെ നേതൃത്വത്തിളാണ്‌ ഖത്തര്‍ ഓപ്പണ്‍ നടക്കുന്നത്.
വില്ലാജിയോ, സിറ്റി സെന്റര്‍ , ലാന്‍ഡ്മാര്‍ക്, ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നിസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്സ് വഴിയും ടിക്കറ്റുവില്‍പന ഉണ്ടാകും.ഖത്തര്‍ ടെന്നിസ് ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാം.

2010 ഡിസംബർ 29, ബുധനാഴ്‌ച

സംസ്‌കൃതിയുടെ കഥയരങ്ങ് ജനവരി ഏഴിന്‌

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: സംസ്‌കൃതി ദോഹ ടൗണ്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന കഥയരങ്ങ്- 2011 ജനവരി ഏഴിനു വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സലത്ത ജദീദിലുള്ള സ്‌കില്‍ഡ് ഡെവലപ്പ്‌മെന്‍റ് സെന്‍ററില്‍ നടക്കുന്നു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത മൗലിക രചനകള്‍ ഡിസംബര്‍ 31-നു മുമ്പായി santhoshok@yahoo.com, emsudhi@yahoo.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ അയയേ്ക്കണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു 55428328, 55273758 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികള്‍ : ഇ.സി. ആയിഷ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വന്‍കിട കമ്പനികള്‍ സൃഷ്ടിച്ച തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികളെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും തെറ്റായ സങ്കല്പങ്ങളാണ് അവര്‍ വെച്ചുപുലര്‍ത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സമിതി അംഗവും വനിതാവിഭാഗം വൈസ് പ്രസിഡന്‍റുമായ ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു.

ഇത്തരം ധാരണകള്‍ സൃഷ്ടിക്കുന്നതില്‍ ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗേള്‍സ് ഇസ്‌ലാമിക് അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍ .

പരിപാടിയില്‍ ഡോ. യാസര്‍ സംസാരിച്ചു. ജിഐ.എ. വിദ്യാര്‍ഥിനികള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ വിജയികളായ ഫഹീമ, നാജിയ, ഫര്‍സാന എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇ.സി. ആയിഷ വിതരണം ചെയ്തു.