പേജുകള്‍‌

PERUMA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
PERUMA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 30, വ്യാഴാഴ്‌ച

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു


കെ എം അക്ബര്‍
ചാവക്കാട്: തീരത്തിന്റെ പെരുമവിളിച്ചോതി ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു. ബ്ളാങ്ങാട് കടപ്പുറത്ത് നടന്ന ചടങ്ങ് നടന്‍ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്ക്കാരിക ഘോഷയാത്രയും ഉണ്ടായി. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, അബ്ദുള്‍കലാം, കെ എം അലി, കെ വി രവീന്ദ്രന്‍, സി മുസ്താക്ക് അലി, കെ വി അബ്ദുള്‍ ഹമീദ്, പി വി ഉമര്‍കുഞ്ഞി, വി പി മന്‍സൂര്‍അലി, ഹനീഫ് ചാവക്കാട്, വി വി ശരീഫ്, കെ എ മോഹന്‍ദാസ്, കെ നവാസ്, പി വി അഷറഫ്അലി, എ സി ഹനീഫ, എ കെ രത്നസാമി, കെ പുരുഷോത്തന്‍ സംസാരിച്ചു. തുടര്‍ന്ന് കോഴിക്കോട് മാതാ കനകദാസും സംഘവും അവതരിപ്പിച്ച സംഗീത നൃത്ത ശില്‍പവും തുടര്‍ന്ന് കൊച്ചിന്‍ രസലയയുടെ നേതൃത്വത്തില്‍ ഹരിശ്രീ മാര്‍ട്ടിനും സംഘവും അവതരിപ്പിച്ച ഗാനമേള, മിമിക്സ്, സിനിമാനിറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കോഴിക്കോട് ജുംബോ സിസ്റ്റേഴ്സും സംഘവും അവതരിപ്പിക്കുന്ന ഒപ്പന, കലാഭവന്‍ നവാസ്, ഫ്രാങ്കോ എന്നിവര്‍ നയിക്കുന്ന മെഗാഷോ, വര്‍ണ്ണമഴ എന്നിവയുണ്ടാകും.

2010 ഡിസംബർ 29, ബുധനാഴ്‌ച

മൂന്നാമത് ചാവക്കാട് പെരുമ ബീച്ച് ഫെസ്ടിവേലിന് 29 ന് വൈകീട്ട് 5 ന് പതാക ഉയരും

ചാവക്കാട്: മൂന്നാമത് ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. 29 ന് വൈകീട്ട് 5 ന് പതാക ഉയരും. 30 ന് വൈകീട്ട് 4 ന് ചാവക്കാട് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളോടെയും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. കടപ്പുറത്ത് എത്തിയശേഷം നടക്കുന്ന സമ്മേളനം ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കനകദാസും സംഘവും അവതരിപ്പിക്കുന്ന 'ജയ്ഹിന്ദ്' സംഗീതനൃത്ത ശില്പം. രാത്രി 8 ന് ഹരിശ്രീ മാര്‍ട്ടിന്‍ നയിക്കുന്ന രസലയ കൊച്ചിന്റെ ഗാനമേളയും മിമിക്രിയും. 31 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം അഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കോഴിക്കോട് ജുംബോ സിസ്റ്റേഴ്‌സിന്റെ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടര്‍ന്ന് കലാഭവന്‍ നവാസും ഗായകന്‍ തൃശ്ശൂര്‍ ഫ്രാങ്കോയും നയിക്കുന്ന മെഗാഷോ. രാത്രി 12 ന് വര്‍ണ്ണമഴ നടക്കുമെന്ന് ഭാരവാഹികളായ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എ.കെ. സതീരത്‌നം, ജന. കണ്‍വീനര്‍ എം.ആര്‍. രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2010 ഡിസംബർ 12, ഞായറാഴ്‌ച

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ 30ന് തുടങ്ങും

കെ എം അക്ബര്‍
ചാവക്കാട്: മൂന്നാമത് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ നടക്കും. 30ന് ഘോഷയാത്രും കലാപരിപാടികളും 31 ന് ഗാനമേള, മിമിക്സ് പരേഡ്, കടലില്‍ വര്‍ണമഴ എന്നിവയുമുണ്ടാകും. ഫെസ്റ്റിവെലിന്റെ നടത്തിപ്പിനായി നാളെ (ചൊവ്വ) രാവിലെ ഒന്‍പതിന് ചാവക്കാട് റസ്റ്റ് ഹൌസില്‍ യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും.