പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന്

കെ എം അക്ബര്‍
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന പ്രസിദ്ധമായ ആനയോട്ടം ഇന്ന് (ബുധന്‍). കിഴക്കേനട മഞ്ജുളാലിനടുത്ത് നിന്നും ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം ആരംഭിക്കുക. ദേവസ്വത്തിലെ 64 ആനകളില്‍ 36 ആനകളെ ഓട്ടത്തില്‍ പങ്കെടുപ്പിക്കും. മൂന്നു മണിക്ക് മുന്‍പ് തന്നെ ആനകളെ മഞ്ജുളാലിനു മുന്നില്‍ അണി നിരത്തും. രണ്ടര മണി മുതല്‍ മഞ്ജുളാല്‍ മുതല്‍ സത്രം ഗേറ്റ് വരെ ഇടറോഡുകളില്‍ നിന്ന് വാഹനങ്ങളെ പ്രധാന റോഡിലേക്ക് പ്രവേശിപ്പിക്കില്ല. 160 പോലിസുകാരെ ഇവിടെ വിന്യസിക്കും. പുറമെ എന്‍.സി.സി, റോവേഴ്സ് സ്കൌട്ട് എന്നിവരുടെ സേവനവും ലഭ്യമാവും. ആനകള്‍ ഓടുമ്പോള്‍ മുന്നില്‍ ദേവസ്വത്തിന്റെ ഒരു ജീപ്പും പോലിസിന്റെ ഒരു ജീപ്പും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും ഈ വാഹനങ്ങള്‍ സൈറണ്‍ മുഴക്കുകയോ ഹോണ്‍ അടിക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റവും മുന്നില്‍ ഓടിക്കാനുള്ള അഞ്ച് ആനകളെ ഇന്ന് രാവിലെ 10ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ആദ്യം ക്ഷേത്രമതില്‍ക്കെട്ടിലേക്ക് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. ക്ഷേത്രത്തിനകത്ത് ഏഴു തവണ ഓട്ടം പൂര്‍ത്തിയാക്കി കൊടിമരത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങുന്നതോടെയാണ് ആനയോട്ട ചടങ്ങ് പൂര്‍ത്തിയാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.