പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

തക്ബീര്‍ ധ്വനികളുടെ അലയൊലികളില്‍ നാടെങ്ങും നബിദിനാഘോഷം

 
ചാവക്കാട്: തക്ബീര്‍ ധ്വനികളുടെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും അലയൊലികളില്‍ നാടെങ്ങും നബിദിനംആഘോഷിച്ചു. സുബഹി നമസ്ക്കാരാനന്തരം പള്ളികളില്‍ മൌലീദ് പാരയണവും തുടര്‍ന്ന് മദ്റസകളില്‍ പതാക ഉയര്‍ത്തലും നടന്നു. പിന്നീട് വിവിധ മഹല്ല് കമ്മറ്റികളുടെയും മദ്റസകളുടെയും ആഭിമുഖ്യത്തില്‍ നബിദിനഘേഷ യാത്രകള്‍ക്ക് തുടക്കമായി. ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, സ്കൌട്ട് തുടങ്ങി വിവിധതരം കലാരൂപങ്ങള്‍ ഘോഷയാത്രകള്‍ക്ക് മാറ്റേകി. പള്ളി, മദ്റസ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് എന്നിവര്‍ക്കൊപ്പം വര്‍ണക്കൊടികളുമായി കുരുന്നുകളും ഘോഷയാത്രയില്‍ പങ്കാളികളായി. സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും നടന്നു. ചാവക്കാട് ഐ.ഡി.സി ജന്നത്തുല്‍ ഉലൂം മദ്റസ, ആലുംപടി നൂറുല്‍ ഇസ്ലാം മദ്റസ, തെക്കഞ്ചേരി ദാറുസലാം മദ്റസ, എടക്കഴിയൂര്‍ ഈവാനുല്‍ ഉലൂം മദ്റസ, മണത്തല ബീച്ച് മുനവ്വിറുല്‍ ഇസ്ലാം മദ്റസ, ചാവക്കാട് ഇസാഅത്തുല്‍ ഇസ്ലാം മദ്റസ എന്നിവിടങ്ങളില്‍ ഘോഷയാത്രകള്‍ നടന്നു.
കടപ്പുറം: മേഖലയില്‍ നടന്ന ഘോഷയാത്രകള്‍ക്ക് നൂറുകണക്കിനു പേര്‍ പങ്കാളികളായി. പുന്നക്കച്ചാല്‍ തര്‍ബിയത്തുല്‍ ഔലാദ് മദ്റസ, അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്ലാം മദ്റസ, മുനക്കകടവ് റൌളത്തുല്‍ ഇസ്ലാം മദ്റസ, ഇഖ്ബാല്‍ നഗര്‍ ഇര്‍ശാദുസിബിയാന്‍ മദ്റസ, മുനക്കകടവ് ഹിദായത്തുല്‍ ഇസ്ലാം മദ്റസ, തൊട്ടാപ്പ് തന്‍വീറുല്‍ ഇസ്ലാം മദ്റസ, ബ്ളാങ്ങാട് ബദരിയ്യ മദ്റസ, ബ്ളാങ്ങാട് ജീലാനി മദ്റസ, കറുകമാട് നുസ്റത്തുല്‍ ഇസ്ലാം മദ്റസ എന്നിവിടങ്ങളിലും ഘോഷയാത്രകള്‍ നടന്നു.
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം, വടക്കേകാട് മേഖലകളിലായി നിരവധി മദ്റസകളില്‍ നബിദിന ഘോഷയാത്രകള്‍ നടന്നു. മന്ദലംകുന്ന് മുനീറുല്‍ ഇസ്ലാം മദ്റസ, മന്ദലാംകുന്ന് മള്ഹറ മദ്റസ, പാപ്പാളി നൂറുദീന്‍ മദ്റസ, പാപ്പാളി സിദ്ദീഖുല്‍ ഇസ്ലാം മദ്റസ, അണ്ടത്തോട് മഅ്ദനുല്‍ ഉലും മദ്റസ, തങ്ങള്‍പ്പടി ഹിദായത്തുല്‍ മദ്റസ, ചെറായി മമ്പഉല്‍ ഹുദാ മദ്റസ എന്നിവിടങ്ങളില്‍ നബിദിന ഘോഷയാത്രകള്‍ നടന്നു.
സുഹൃത്തുക്കളെ നിങ്ങളുടെ പരിസരത്തുള്ള മദ്രസകളിലെ നബിദിന റാലികളുടെ ഫോട്ടോകള്‍ മലയാളം വാര്‍ത്തകളില്‍ പ്രസിധികരികുന്നതിന്നായി malayalamvarthakal@gmail.com എന്ന ഐഡിയില്‍ അയച്ചുതരിക. അത് കാണുന്നതിന്നായി www.malayalamvarthakal.com സന്ദര്‍ശിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.