പേജുകള്‍‌

Dubai എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Dubai എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 27, ഞായറാഴ്‌ച

ജൂണ്‍ മുതല്‍ കബനികളുടെ പട്ടിക പുന‍നിര്‍ണ്ണയിക്കും: തൊഴില്‍ മന്ത്രാലയം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: അടുത്ത ജൂണ്‍ മുതല്‍ കബനികളുടെ പ്രവര്‍ത്തനവും, നിലവാരവും, നിയമനവും, വിലയിരുത്തി മികച്ച വിഭാഗത്തില്‍ കബനികളെ ഉള്‍പ്പെടുത്തുന്ന കാര്യം തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തൊഴിലാളികളില്‍  10% എങ്കിലും സ്വദേശികളായിരിക്കണമെന്ന  നിയമവും കാറ്റഗറി മാറ്റുന്നതിന്‍റെ പ്രധാന ഘടകം. തൊഴില്‍ നിയമ പരിഷ്കരണത്തിന്‍റെ ഭാഗമായി കബനികളുടെ പട്ടിക പുനനിര്‍ണയിക്കുന്ന നടപടികള്‍ ജൂണ്‍ മുതല്‍ തുടങ്ങും, ലേബര്‍ കാര്‍ഡ് പ്രകാരമാണ് തൊഴിലാളികളുടെ മൊത്തം കണക്ക് ശേഖരിക്കുക. പാര്‍ടൈം -താല്‍ക്കാലിക വിസകളിലുള്ളവരെ  സ്ഥിരം തൊഴിലാളികളെ ഗണത്തില്‍ പെടുത്തില്ല, കബനികളുടെ പ്രത്യേക സാഹചര്യം നോക്കി ആറുമാസം കാലാവധിയുള്ള താല്‍ക്കാലിക വിസകളും ഒരു വര്‍ഷ കാലാവധിയുള്ള പാര്‍ ടൈം വിസകളും സ്വദേശികള്‍ക്കും നല്‍കുന്നത്.
തൊഴില്‍ വേതന വ്യവസ്തകളല്ലാം ഭിന്നമായിരിക്കും എന്നിരിക്കെ ഇവര്‍ കബനികളുടെ സ്ഥിരം തൊഴിലാളികളായി മന്ത്രാലയം അംഗീകരിക്കുകയോ പട്ടികയിലോ ഉള്‍പ്പെടുത്തില്ല. ബിരുദവും, ബിരുദാനന്തര ബിരുദവും മുള്ള ജീവനക്കാര്‍ക്കും  12,000 ദിര്‍ഹം കുറഞ്ഞ വേതനം നിശ്ചയിച്ചത്, ഏതങ്കിലും വിഷയത്തില്‍ ഡിപ്ലോമ അല്ലങ്കില്‍ സമാന യോഗ്യതയുള്ളവര്‍ക്ക്  7000  ദിര്‍ഹം ശബളവും കബനികള്‍ നല്‍കിയിരിക്കണം.
സെക്കണ്ടറി  വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ വേതനം അയ്യായിരത്തില്‍ കുറയാത്ത പാടില്ലാന്ന നിയമം കഴിഞ്ഞ മാസമാണ് മന്ത്രാലയം നടപ്പില്‍ വരുത്തിയത്, ഈ മൂന്നു വിഭാഗങ്ങളില്‍ സ്വദേശികള്‍ക്കും കബനികളില്‍ നിയമനം നല്‍കി നിര്‍ദ്ധിഷ്ട ഒഴിവുകള്‍ പൂര്‍ത്തിയാക്കണം, സ്ഥാപനങ്ങളില്‍ 10 % സ്വദേശികളെ ജോലിക്ക് വെക്കണം എന്നതും അതില്‍ കബനികള്‍ എത്ര കണ്ടു വിജയിച്ചു എന്നതും കബനികളുടെ പട്ടികയില്‍ സ്ഥാന കയറ്റത്തിന് മുന്‍ തൂക്കം നല്‍കുന്നു. ഇപ്രകാരം നിയമനം കിട്ടുന്ന സ്വദേശികള്‍ അവര്‍ക്കുള്ള പെന്‍ഷനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപെടാതിരിക്കാന്‍ അവരുടെ വിശദാംശങ്ങള്‍ അടുത്തുള്ള സാമൂഹിക മന്ത്രാലയത്തിന്‍റെ  ഓഫീസുകളില്‍ അല്ലങ്കില്‍ സഹായ സംരംഭക കേന്ത്രങ്ങളിലോ രജിസ്റെര്‍ ചെയ്യതിരിക്കണം തൊഴില്‍ മേഖലകളില്‍ സമഗ്ര പരിഷ്ക്കാരങ്ങള്‍ മന്ത്രാലയം ഇക്കൊല്ലം നടപ്പാക്കുന്നതിനാല്‍ നിയമനങ്ങളിലും, കബനി പ്രവര്‍ത്തനങ്ങളിലും അടിമുടി പ്രഫഷണലിസം കബനികള്‍ കൈവരിക്കേണ്ടിവരും

2011 ഫെബ്രുവരി 19, ശനിയാഴ്‌ച

തിരിച്ച് പോകുന്ന പ്രവാസികള്‍ ജാഗരൂഗരാവുക:ബഷീര്‍ തിക്കോടി

അബ്ദുള്ളകുട്ടി ചേറ്റുവ
ദുബായ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോകുന്നവര്‍ ജാഗരൂഗരായിരിക്കണമെന്ന് പ്രമുഖ പ്രാസംഗികനും, എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു.പ്രാവാസിയാകുമ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും ബഹുമാനവും പ്രവാസിയല്ലാതെ യാകുന്നതോട് കൂടി നഷ്ടമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുപ്പത്തിനാലുവര്ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വായനക്കൂട്ടത്തിന്റെ സ്താപക മെമ്പറും എത്തിസലാത്ത് ജീവനക്കാരനുമായ് ഷാഹുല്‍ ഹമീദ് ഇരിങ്ങാലകുടക്ക് വേണ്ടികേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വയനക്കൂട്ടവും - സലഫി ടയിംസും സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വായനകൂട്ടം ആക്റ്റിങ് പ്രസിഡന്റ് അബ്ദുള്ളകുട്ടി ചേറ്റുവ അധ്യക്ഷനായിരുന്നു. കോഡിനേറ്റര്‍ സി.എ. ഹബീബ് തലശ്ശേരി സ്വാഗതവും, ഉപഹാര സമര്പ്പണവും നടത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, പി.കെ.മുഹമ്മദ് ഹുസൈന്‍, സക്കീര്‍ ഒതളൂര്‍, ലത്തീഫ് തണ്ടിലം എന്നിവര് സംസാരിച്ചു. സുബൈര്‍ വെള്ളിയോട് നന്ദി പറഞ്ഞു.

2010 ഡിസംബർ 29, ബുധനാഴ്‌ച

യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ മാറാം

ദുബയ്: യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ആറു മാസത്തെ പ്രവേശ നിരോധമില്ലാതെ പ്രസ്തുത തൊഴില്‍ മാറാന്‍ ഇപ്പോള്‍ സാധ്യമാണെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടുത്തിടെ മന്ത്രാലയം നടപ്പാക്കിയ പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈയിടെ പ്രവേശ നിരോധം ചുമത്തപ്പെട്ടവര്‍ക്ക് ജനുവരി മുതല്‍ തൊഴിലനുമതി നല്‍കുമെന്നും മന്ത്രാലയത്തിലെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. താല്‍പ്പര്യമില്ലാത്ത തൊഴിലാളികളെ തൊഴിലില്‍ തുടരുന്നതിന് നിര്‍ബന്ധിക്കാന്‍ സ്പോണ്‍സര്‍മാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുവര്‍ഷം തികയുന്നതിന് മുമ്പാണ് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ വിടുന്നതെങ്കില്‍ അവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുന്നതല്ലെന്നും രണ്ടു വര്‍ഷം തൊഴിലെടുത്തിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2010 ഡിസംബർ 13, തിങ്കളാഴ്‌ച

കുരുന്നുമനസ്സുകളില്‍ നന്മയുടെ തിരിനാളം തെളിക്കുക - കെ.എ.ജബ്ബാരി

ദുബൈ: പിഞ്ചുകുട്ടികളിലാണു ഭാവിയുടെ പ്രതീക്ഷയെന്നും അവരുടെ കുരുന്നുമനസ്സുകളില്‍ നന്മയുടെ തിരിനാളം തെളിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രവാസിമലയാളമാധ്യമതറവാട്ടിലെ കാരണവരും എഴുത്തുകാരനുമായ കെ.എ.ജബ്ബാരി അഭിപ്രായപ്പെട്ടു. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ മദ്രസ്സാവിദ്യാര്‍ഥികള്‍ ഒരുക്കൂട്ടിയ ‘‘കിളിക്കൂട്’’ കയെîഴുത്ത് പ്രസിദ്ധീകരണം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിനെയും സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്ന ഒരു തലമുറ ഇനിയും വളര്‍ന്നുവരുന്നുണ്ടെന്നത് ഏറെ ആശക്ക് വകനല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കലയോടും എഴുത്തിനോടും താത്പര്യം കാണിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഖിസൈസ് ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണു.
ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ഹുസൈന്‍ കക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.എ.ജബ്ബാരിയുടെ കയîില്‍ നിന്നും ഒരു കൂട്ടം വിദ്യാര്‍ഥികളാണു ‘‘കിളിക്കൂട്’’ഏറ്റു വാങ്ങിയത്.
രമേഷ് പയîന്നൂര്‍, ജലീല്‍ പട്ടാമ്പി, റഹ്മാന്‍ എളം•മലം, സബാജോസഫ്, ആരിഫ് സൈന്‍, അബ്ദുറഹ്മാന്‍ ചീക്കുന്ന്, വി.കെ.സക്കരിയî, എ.പി.അബ്ദുസ്സമദ് സാബീല്‍, സി. ടി. ബഷിര്‍, അബ്ദുല്‍ മജീദ് സ്വലാഹി തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷികളായി.
അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഖിസൈസ് ഇസ്ലാഹ് വിദ്യാര്‍ഥികളായിരുന്നു ‘‘കിളിക്കൂട്’’ ഒരുക്കിയത്.

2010 ഡിസംബർ 9, വ്യാഴാഴ്‌ച

ദുബയില്‍ വൈദ്യുതിയുടേയും വെള്ളത്തിന്റെയും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

ദുബയ്: ദുബയില്‍ വൈദ്യുതിയുടേയും വെള്ളത്തിന്റെയും നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ദുബയ് സുപ്രീം കൌണ്‍സില്‍ ഓഫ് എനര്‍ജി തീരുമാനിച്ചു. ജനുവരി മുതലായിരിക്കും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തിലാവുക. വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജനറേറ്ററിനും ജലം ശുദ്ധീകരിക്കുന്ന ഡീസലിനേഷന്‍ പ്ളാന്റിനും ഉപയോഗിക്കുന്ന ഇന്ധനത്തിനും വാതകത്തിനും വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 2008 മാര്‍ച്ചിലാണ് അവസാനമായി ദുബയില്‍ വെള്ളം വൈദ്യുത നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നത്. നിലവില്‍ 6,000 ഗ്യാലണ്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഓരോ ഗ്യാലണും 3 ഫില്‍സുള്ളത് 3.5 ഫില്‍സാക്കി ഉയര്‍ത്തും. 12,000 ഗ്യാലണ്‍ വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള നിരക്ക് 4 ഫില്‍സില്‍ നിന്ന് 4.6 ഫില്‍സാക്കി ഉയര്‍ത്തിയിട്ടുണ്ട്.
4000 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കിലോവാട്ടിനും 20 ഫില്‍സില്‍ നിന്ന് 23 ഫില്‍സാക്കി ഉയര്‍ത്തും. 6000 കിലോവാട്ട് ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സില്‍ നിന്ന് 38 ഫില്‍സാക്കിയാണ് വര്‍ധിപ്പിച്ചത്. ജനുവരി 1 മുതലായിരിക്കും വര്‍ധിപ്പിച്ച നിരക്ക് ഈടാക്കി തുടങ്ങുക പുതുക്കിയ നിരക്കുകള്‍ ബില്ലില്‍ പ്രത്യേകം സൂചിപ്പിക്കും.