പേജുകള്‍‌

amma എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
amma എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

കള്ളനും കാറ്റും ചതിച്ചില്ല; കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി


കെ എം അക്ബര്‍
ചാവക്കാട്: കള്ളനും കാറ്റും ചതിക്കുമെന്ന പഴമൊഴിയൊന്നും ഏശിയില്ല. ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് നൂറോളം കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകരാണ് നൂറോളം കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആയിരക്കണക്കിനു കടലാമക്കുഞ്ഞുങ്ങളെയാണ് ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകര്‍ വിരിയിച്ചിറിക്കിയിട്ടുള്ളത്. ആമ കടല്‍തീരത്ത് കയറി മുട്ടയിട്ട നാള്‍ മുതല്‍ മുട്ടകള്‍ വിരിയുന്നത് വരെ ഈ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ രാവും പകവും ആമമുട്ടകള്‍ക്ക് കാവലിരുന്നു. മുട്ടകളിട്ട സ്ഥലത്തിനു ചുറ്റും സംരക്ഷണ കൂടൊരുക്കി ഇതിനോടു ചേര്‍ന്ന് ചെറിയ ടെന്റ് കെട്ടിയാണ് ഇവര്‍ മുട്ട മോഷ്ടാക്കളില്‍ നിന്നും കടലാമ മുട്ടകള്‍ക്ക് കാവലിരുന്നത്. കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങളെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കടലിലേക്കിറക്കി വിട്ടു. എ സി സജിന്‍, കെ എസ് സുബീഷ്, കെ പി മുനീര്‍, പി എസ് പ്രണവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു 50 ദിവസത്തോളം കടലാമമുട്ടകള്‍ക്ക് കാവലിരുന്നത്.

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

കടല്‍തീരത്ത് കയറിയ കടലാമ മുട്ടയിടാതെ മടങ്ങി


പുന്നയൂര്‍ക്കുളം: മുട്ടയിടാനായി കടല്‍തീരത്ത് കയറിയ കടലാമ നാട്ടുകാരെ കണ്ടതു മൂലം മുട്ടയിടാതെ മടങ്ങി. മന്ദലാംകുന്ന് കടല്‍തീരത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കരയിലേക്ക് ഇഴഞ്ഞു കയറിയ കടലാമ മുട്ടയിടുന്നതിനായി കുഴിയെടുക്കുന്നത് കണ്ട് നാട്ടുകാര്‍ ചുറ്റും കൂടുകയായിരുന്നു. ഇതോടെ കടലാമ കടലിലേക്ക് തന്നെ തിരിച്ചു പോയി.