പേജുകള്‍‌

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

20 അടി താഴ്ചയിലേക്ക് മറിഞ്ഞു കൊണ്ടിരുന്ന കാര്‍ നാട്ടുകാര്‍ പിടിച്ചു നിര്‍ത്തി

കെ എം അക്ബര്‍
ചാവക്കാട്: പുതിയപാലം അപ്രോച്ച് റോഡരുകില്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു കൊണ്ടിരുന്ന കാര്‍ നാട്ടുകാര്‍ പിടിച്ചു നിര്‍ത്തി. കാറിനകത്തുണ്ടായിരുന്ന ഇലക്ട്രീഷ്യന്‍ മണത്തല സ്വദേശി സുധിയെ അല്‍ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നലെ (വെള്ളിയാഴ്ച്ച) രാത്രി 7.30 ഓടെയാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അരങ്ങേറിയത്. ഇരട്ടപ്പുഴ ഉണ്ണിക്കേരന്‍ സുനിലിന്റെതാണ് കാര്‍. ചാവക്കാട്ടേക്ക് വരുന്നതിനിടെ വയര്‍ ഷോട്ടായതോടെ തകരാറിലായ കാര്‍ അപ്രോച്ച് റോഡരുകില്‍ നിര്‍ത്തിയിടുകയായിരുന്നു. ഇലക്ട്രീഷ്യനെത്തി പരിശോധിക്കുന്നതിനിടെ കാര്‍ ഉരുണ്ടു നീങ്ങി. ഇതോടെ നാട്ടുകാര്‍ കാര്‍ പിടിച്ചു നിര്‍ത്തി. പകുതി ഭാഗം തൂങ്ങി നില്‍ക്കുകയായിരുന്ന കാര്‍ ക്രെയിന്‍ കൊണ്ടു വന്നാണ് പൊക്കി മാറ്റിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.