കുന്നംകുളം: ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം പീഡിപ്പിച്ചതിനെ തുടര്‍ന്നു വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ് ചെയ്തു. കോതമംഗലം ചെറുവട്ടൂര്‍ പോണാംകുടിയില്‍ റഫീക്കിനെ (26)യാണ് അറസ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 26നാണു രണ്ടു കുട്ടികളുടെ അമ്മയായ കടങ്ങോട് കുന്നത്തുള്ള അബ്ദുള്‍ റഷീദിന്റെ ഭാര്യ ഷാബിജ (30) കരിക്കാടുള്ള സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. അബ്ദുള്‍ റഷീദ് ഗള്‍ഫിലായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണു റഫീക്കിനെ അറസ്റ് ചെയ്തത്. ചെന്നൈയിലെ കോള്‍ സെന്ററില്‍ ജീവനക്കാരനായ ഇയാള്‍ ഇന്റര്‍നെറ്റ് വഴിയാണു യുവതിയുമായി പരിചയപ്പെട്ടത്. യുവതിയുടെ മരണത്തിന് ആറുമാസം മുന്‍പു റഫീക്കിന് യുവതി പണം അയച്ചു കൊടുത്തിരുന്നു. പിന്നീടു തൃശൂരില്‍ വച്ചു കണ്ടുമുട്ടിയ ഇരുവരും യുവതിയുടെ മാല വിറ്റ പണവുമായി ഗോവയിലേക്കു പോയി. രണ്ടുദിവസം ഗോവയില്‍ താമസിച്ചു തിരിച്ചു വരുംവഴി യുവതിയെ കോഴിക്കോട് വച്ച് ഇറക്കിവിട്ടു. ഇതിനിടയില്‍ യുവതിയുടെ വളയും റഫീക്ക് കൈക്കിലാക്കി. രണ്ടുദിവസം വീട്ടില്‍ നിന്ന് അപ്രത്യക്ഷമായതിനെ യുവതിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണു സംഭവങ്ങള്‍ അറിയുന്നത്. ഇതിനെ തുടര്‍ന്നു മാനഹാനി ഭയന്നു യുവതി സ്വന്തം വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു.
അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
- പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
- ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
- സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
- സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
- വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ് എമാന്മാരുണ്ട് പിന്നാലെ
- ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.