പേജുകള്‍‌

2011, ജൂലൈ 19, ചൊവ്വാഴ്ച

വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍

തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം നിരവധിപേര്‍ക്ക് മൊബൈലില്‍ അശ്ളീല വീഡി യോകള്‍ പകര്‍ത്തി നല്‍കിയിരുന്ന മൂന്നു യുവാക്കളെ ഈസ്റ് പോലീസ് അറസ്റ്റു ചെയ്തു. 
നഗരമധ്യത്തില്‍ സ്വരാജ് റൌണ്ടില്‍ ഒരു പ്രമുഖ സ്കൂളിനോട് ചേര്‍ന്ന് സിഡി കട നടത്തുന്ന പൂച്ചട്ടി എരവിമംഗലം ബ്രഹ്മകുളം ജോമോന്‍ ജോസ്(35), കാളത്തോട് കൃഷ്ണാപുരം അബ്ദുള്‍ അസീസ്(21), അവണൂര്‍ ശ്രീവത്സം പട്ടിയില്‍ പ്രസാദ്(21) എന്നിവരെയാണ് ഈസ്റ് എസ്ഐ ബെന്നി ജേക്കബ്, അഡീഷണല്‍ എസ്ഐ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണിലേക്ക് അശ്ളീല വീഡിയോ കള്‍ പകര്‍ത്തി നല്‍കുന്നതിന് പത്തു മുത ല്‍ 120 രൂപ വരെയാണ് വാങ്ങിയിരുന്നതത്രേ. പെണ്‍കുട്ടികളടക്കമുള്ളവര്‍ ഇവിടെ അശ്ളീല വീഡിയോകള്‍ പകര്‍ത്താന്‍ എത്താറുണ്െടന്ന് പ്രതികള്‍ സമ്മതിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളാണ് കൂടുതലായി ഇവരുടെ അടുത്തെത്തിയിരുന്നത്. 

എല്ലാ ദിവസവും പുതിയ അശ്ളീല വീഡിയോകളാണ് ഇവര്‍ നല്‍കിയിരുന്നത്. ഇതു മൂലം സ്ഥിരമായി ചില കുട്ടികള്‍ ഇവരുടെ അടുത്തെത്തിയിരുന്നുവത്രേ. ഇവരുടെ കടയില്‍ നിന്ന് അശ്ളീല സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍

  1. വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
  2. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
  3. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
  4. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
  5. സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
  6. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ്‌ എമാന്മാരുണ്ട് പിന്നാലെ
  7. ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.