പേജുകള്‍‌

2011, ജൂലൈ 13, ബുധനാഴ്‌ച

സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി

ഗുരുവായൂര്‍ : കഴിഞ്ഞദിവസം കായംകുളത്തെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് സ്കൂള്‍ വ്ിദ്യാര്‍ഥിനികളെ ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്െടത്തി.

വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്െടത്തിയ ശേഷം ഗുരുവായൂര്‍ പോലീസാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടികളെ കസ്റ്റഡിയിലെടുത്ത്ത്. 

കുട്ടികളെ ഇന്ന് ഗുരുവായൂര്‍ പോലീസ് കായംകുളം പോലീസിന് കൈമാറുകയും ഒളിച്ചോടി പോകാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ ചോദ്യം ചെയ്യുകയും ചെയ്യും. ഹോസ്റ്റലില്‍ താമസിച്ച് പത്താംക്ളാസില്‍ പഠിക്കുന്ന പന്തളം, ഓടനാവട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുകുട്ടികളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നും കാണാതായത്. തുടര്‍ന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളെ കാണാതായത് ചൂണ്ടിക്കാട്ടി കായംകുളം പോലീസില്‍ പരാതി നല്കുകയായിരുന്നു. 

പിന്നീട് കായംകുളം സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതും ഇന്ന് പുലര്‍ച്ചെ ഗുരുവായൂരില്‍ കണ്െടത്തിയതും. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനാല്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തുമോയെന്ന് കുട്ടികള്‍ ഭയപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍

  1. വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
  2. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
  3. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
  4. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
  5. സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
  6. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ്‌ എമാന്മാരുണ്ട് പിന്നാലെ
  7. ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍

    1 അഭിപ്രായം:

    1. നല്ലത് ...., സാമൂഹിക അവഭോദം വളര്‍ത്താന്‍
      ഇത്തരത്തിലുള്ളവ സഹായിക്കട്ടെ
      ആശംസകള്‍ ...............................

      മറുപടിഇല്ലാതാക്കൂ

    താങ്കളുടെ അഭിപ്രായത്തിന് നന്ദി

    താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.