പേജുകള്‍‌

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരായിമാറി മലയാളികള്‍

കെ എം അക്ബര്‍
ചാവക്കാട്: പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരായി മലയാളികള്‍ മാറിയെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
റോഡരികില്‍ നിന്നും ലഭിച്ച 25 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയെ കണ്െടത്തി തിരിച്ചേല്‍പ്പിച്ച കടിക്കാട് ഗവണ്‍മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയും പുന്നൂക്കാവ് സ്വദേശിനിയുമായ അഞ്ജനക്ക് സ്കൂളില്‍ നല്‍കിയ അനുമോധന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
 കോടികളുടെ അഴിമതിക്കഥകള്‍ ദിനം പ്രതി പുറത്തു വരുന്ന രാജ്യത്തിന് അഞ്ജനമരെയാണ് ആവശ്യമെന്നും സ്പീക്കര്‍ കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ അഞ്ജനക്ക് സ്വര്‍ണ വള സമ്മാനിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആര്‍ പി ബഷീര്‍, ഫാത്തിമാ ലീനസ്, ശോഭ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.