തൃശൂര്‍: നഗരത്തില്‍ വനിതാ പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ ക്ളാസില്‍ കയറാതെ നടക്കുന്ന വിദ്യാര്‍ഥിനികളും കമിതാക്കളുമൊക്കെ കുടുങ്ങി. സ്കൂളുകളിലും കോളജുകളിലും പോകാതെ കാമുകന്‍മാരും കാമുകിമാരുമായി തേക്കിന്‍കാട് മൈതാനിയിലെ മരച്ചുവടുകളിലും പാര്‍ക്കിലും സിനിമാ തിയേറ്ററിലുമൊക്കെ കറങ്ങിനടന്നിരുന്ന പെണ്‍കുട്ടികളെയാണ് വനിതാപോലീസ് പിടികൂടിയത്.
സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് കുടുങ്ങിയവരില്‍ മിക്കവരും. പാര്‍ക്കിലും മറ്റു സ്ഥലങ്ങളിലും പ്രണയലഹരിയില്‍ മയങ്ങിയിരുന്നവരെ പോലീസ് നേരിട്ടെത്തിയാണ് പൊക്കിയത്.
പലരും പോലീസ് പിടികൂടിയതോടെ കരച്ചിലും മുറവിളിയുമായി പോലീസിന്റെ കാലുപിടിച്ചെങ്കിലും സ്റേഷനിലെത്തി സംസാരിക്കാമെന്നു സമാധാനിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു.
ക്ളാസ് കട്ടു ചെയ്ത് സിനിമയ്ക്കെത്തിയ വിദ്യാര്‍ഥികളെയും പോലീസ് പിടികൂടി. പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നിര്‍ദേശപ്രകാരമാണ് ക്ളാസ് കട്ടുചെയ്ത് നഗരത്തില്‍ വിലസുന്ന വിദ്യാര്‍ഥികളെ പിടികൂടിയത്.
സ്കൂള്‍ യൂണിഫോമുകളിലാണ് വിദ്യാര്‍ഥികള്‍ ക്ളാസ് കട്ടുചെയ്ത് സിനിമയ്ക്കു കയറിയിരുന്നത്. ഇവരെയും പോലീസ് പിടിച്ചു.
വിദ്യാര്‍ഥിനികള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തിലൊരു റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. നഗരത്തിലെ ചില കോളജുകളിലെ പെണ്‍കുട്ടികളും പോലീസിന്റെ വലയില്‍പെട്ടു. മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് പിടിയിലായ വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചത്.
അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
- പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
- ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
- സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
- സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
- വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ് എമാന്മാരുണ്ട് പിന്നാലെ
- ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍
Good initiative by kerala police.
മറുപടിഇല്ലാതാക്കൂ