പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഇസ് ലാഹി സെന്റര് ഏകദിന പഠനകേന്പ്

കുവൈത്ത്: ഫിബ്രുവരി 17ന് വ്യാഴാഴ്ച ഏകദിനപഠനകേന്പ് സംഘടിപ്പിക്കുമെന്ന് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10.00 മുതല് വൈകിട്ട് 5.30 മണിവരെ നീണ്ട് നില്ക്കുന്ന പഠന കേന്പ് സാല്മിയ പ്രൈവറ്റ് എഡ്യുക്കേഷന് ഹാളില് (മലയാള ഖുത്ബ നടക്കുന്ന പള്ളിക്ക് സമീപം) വെച്ച് നടക്കും. “ഖുര്ആനില് നിന്ന്” മുജീബുറഹ് മാന് സ്വലാഹിയും “ആത്മ പരിശോധന” സിദ്ധീഖ് പാലത്തോളും “പ്രവാചക സ്നേഹം” അബ്ദുസ്സലാം സ്വലാഹിയും ‘നിത്യജീവിതത്തിലെ സുന്നത്തുകള്” സ്വലാഹുദ്ധീന് സ്വാലാഹിയും ക്ലാസുകളെടുക്കും. തുടര്ന്ന് നിച്ച് ഓഫ് ട്രൂത്ത് പ്രബോധകന് സുബൈര് പീടിയേക്കല് “മുഹമ്മദ് (സ്വ) വിമര്ശനങ്ങളും വസ്തുതകളും” എന്ന വിഷയത്തില് മുഖ്യപ്രഭാഷണം നടത്തും. തെരഞ്ഞെടുത്ത ക്ലിപ്പുകളുടെ എല്.സി.ഡി. പ്രദര്ശനവും ഉണ്ടായിരിക്കുന്നതാണ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വാഹന സൌകര്യമേര്പ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീകള്ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നും സെന്റര് ദഅവ സിക്രട്ടറി റഫീഖ് മൂസ പത്രക്കുറിപ്പില് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 22432079, 23915217, 24342948, 24340634, 66485497എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.