പേജുകള്‍‌

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മദ്യവും സ്ത്രീധനവും: കെ അജിത

കെ എം അക്ബര്‍
ചാവക്കാട്: കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മദ്യവും സ്ത്രീധനവുമാണെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത അഭിപ്രായപ്പെട്ടു.
എടക്കഴിയൂര്‍ പഞ്ചവടിയില്‍ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അവകാശം ഗ്രാമ പ്പഞ്ചായത്തുകള്‍ക്ക് തന്നെ തിരിച്ചു നല്‍കണമെന്നും മദ്യ ഷാപ്പുകള്‍ ആരംഭിക്കുന്നതിനെതിരേ വനിതാ ജനപ്രതിനിധികള്‍ ശക്തമായി രംഗത്തു വരേണ്ടതുണ്െടന്നും അജിത കൂട്ടി ചേര്‍ത്തു.
ശശി പഞ്ചവടി അധ്യക്ഷത വഹിച്ചു. അലി ആസാദ്, ഹംസു കിഴക്കത്തറ, എം സി മുസ്തഫ, പി മുസ്തഫ, അബൂബക്കര്‍, ടി പി ഉമ്മര്‍, ഇ വി മുഹമ്മദാലി, ശ്രീജ, ഐ മുഹമ്മദാലി, എസ് എ അബൂബക്കര്‍ ഹാജി, എന്‍ കെ കുഞ്ഞുമുഹമ്മദ്, തിരുവത്ര റസാക്ക് സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.