പേജുകള്‍‌

ABUDHABI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ABUDHABI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 1, ചൊവ്വാഴ്ച

ലോകത്തെ ചെലവേറിയ ഏഴാമത്തെ നഗരമായി അബുദാബി

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: വാടക കുറഞ്ഞു വരികയും റാങ്കിങ്ങില്‍ താഴോട്ടു വരികയും ചെയ്തിട്ടും ലോകത്തെ ചെലവേറിയ നഗരങ്ങളില്‍ ഏഴാം സ്ഥാനത്ത് അബുദാബി നിലനില്‍ക്കുന്നു. പ്രവാസികളെ സംബന്ധിച്ച് ആഗോള തലത്തില്‍ ഏറ്റവും അധികം ചെലവുള്ള ഏഴാമത്തെ നഗരവും പശ്ചിമേഷ്യയില്‍ ഒന്നാമത്തെയും നഗരമാണ് അബുദാബി. ഹ്യുമന്‍ റിസോര്‍സ് കണ്‍സല്‍ട്ടായ ഇ.സി.ഐ.ഇന്‍റര്‍നാഷണല്‍  2009 നടത്തിയ പഠനത്തില്‍ ചെലവേറിയ നഗരങ്ങളില്‍ 3 സ്ഥാനമായിരുന്നു അബുദാബിക്ക്. 2-ബെഡ് അപ്പാര്‍റ്റുമെന്റുകളുടെ  വാടക അടിസ്ഥനമാകിയായിരുന്നു ഈ കണ്ടെത്തല്‍ .മിഡില്‍ ഈസ്റ്റില്‍  മസ്ക്കത്താണ്  വാടക കുറവുള്ള നഗരം .വാടക കുറവുണ്ടായിട്ടും വിദേശികളുടെ ചെലവുള്ള നഗരങ്ങളില്‍ ദുബൈ ഉള്‍പ്പെട്ടിട്ടുണ്ട്

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

അബുദാബി അല്‍ വാഹദ മാളിലും തിരിച്ചറിയല്‍ കാര്‍ഡ് സെന്‍റെര്‍

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സെന്‍റെര്‍ അബുദാബി അല്‍ വാഹദ മാളില്‍ തുറക്കുന്നു. ജൂണിലാണ് കാര്‍ഡിന്‍റെ  കാല പരിധി എന്നതിനാല്‍ കാര്‍ഡ് അപേക്ഷക്കായി നിലവിലുള്ള തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സെന്‍റെര്‍ തുറക്കുന്നതെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

അല്‍ റഹബ, ബനിയാസ്, ഖലീഫ സിറ്റി, തലസ്ഥാന നഗരിക്കു പുറത്തുള്ള മറ്റു സ്ഥലങ്ങളിലും പുതിയ സെന്റെരുകള്‍ ആരംഭിക്കാന്‍ അതോറിറ്റി ശ്രമിക്കുന്നുണ്ട് വിദൂര സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും കൂടി ഉപകാര പ്രദമാകാന്‍ കൂടിയാണ്  സെന്ററുകള്‍ തുറക്കുന്നത്. അല്‍ വാഹദ മാളില്‍ അടുത്ത ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ സെന്റര്‍ തുറക്കുന്നത്. മാസവസാനത്തില്‍ പൂര്‍ണ്ണ തോതില്‍ സെറെര്‍ പ്രവര്‍ത്തനം ആരംഭിക്കും. അതോറിറ്റി പബ്ലിക് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ അസീസ്‌ അല്‍ മാഎരി അറിയിച്ചു. അല്‍ വാഹദ മാള്‍ സെന്റരില്‍  9 പുരുഷ കൌണ്ടറും, 7 വനിതാ കൌണ്ടാരുമാണ് അല്‍ വാഹദ മാളില്‍ ഒരുക്കുന്നത്. നിലവില്‍ മറീന മാളില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമയ പരിധി ഉള്ളതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

2010 ഡിസംബര്‍ ആയിരുന്നു കാര്‍ഡിന്റെ അവസാന സമയമായി നിശ്ചയിചിരുന്നത്  എന്നാല്‍ പദ്ധതി കാലപരിധിക്കുള്ളില്‍ കഴിയാത്തതിനാല്‍ ഇക്കൊല്ലം ജൂണ്‍ വരെ സമയം നീട്ടുകയായിരുന്നു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പരിധിയില്‍ 50 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്

2011 ഫെബ്രുവരി 27, ഞായറാഴ്‌ച

ജൂണ്‍ മുതല്‍ കബനികളുടെ പട്ടിക പുന‍നിര്‍ണ്ണയിക്കും: തൊഴില്‍ മന്ത്രാലയം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: അടുത്ത ജൂണ്‍ മുതല്‍ കബനികളുടെ പ്രവര്‍ത്തനവും, നിലവാരവും, നിയമനവും, വിലയിരുത്തി മികച്ച വിഭാഗത്തില്‍ കബനികളെ ഉള്‍പ്പെടുത്തുന്ന കാര്യം തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തൊഴിലാളികളില്‍  10% എങ്കിലും സ്വദേശികളായിരിക്കണമെന്ന  നിയമവും കാറ്റഗറി മാറ്റുന്നതിന്‍റെ പ്രധാന ഘടകം. തൊഴില്‍ നിയമ പരിഷ്കരണത്തിന്‍റെ ഭാഗമായി കബനികളുടെ പട്ടിക പുനനിര്‍ണയിക്കുന്ന നടപടികള്‍ ജൂണ്‍ മുതല്‍ തുടങ്ങും, ലേബര്‍ കാര്‍ഡ് പ്രകാരമാണ് തൊഴിലാളികളുടെ മൊത്തം കണക്ക് ശേഖരിക്കുക. പാര്‍ടൈം -താല്‍ക്കാലിക വിസകളിലുള്ളവരെ  സ്ഥിരം തൊഴിലാളികളെ ഗണത്തില്‍ പെടുത്തില്ല, കബനികളുടെ പ്രത്യേക സാഹചര്യം നോക്കി ആറുമാസം കാലാവധിയുള്ള താല്‍ക്കാലിക വിസകളും ഒരു വര്‍ഷ കാലാവധിയുള്ള പാര്‍ ടൈം വിസകളും സ്വദേശികള്‍ക്കും നല്‍കുന്നത്.
തൊഴില്‍ വേതന വ്യവസ്തകളല്ലാം ഭിന്നമായിരിക്കും എന്നിരിക്കെ ഇവര്‍ കബനികളുടെ സ്ഥിരം തൊഴിലാളികളായി മന്ത്രാലയം അംഗീകരിക്കുകയോ പട്ടികയിലോ ഉള്‍പ്പെടുത്തില്ല. ബിരുദവും, ബിരുദാനന്തര ബിരുദവും മുള്ള ജീവനക്കാര്‍ക്കും  12,000 ദിര്‍ഹം കുറഞ്ഞ വേതനം നിശ്ചയിച്ചത്, ഏതങ്കിലും വിഷയത്തില്‍ ഡിപ്ലോമ അല്ലങ്കില്‍ സമാന യോഗ്യതയുള്ളവര്‍ക്ക്  7000  ദിര്‍ഹം ശബളവും കബനികള്‍ നല്‍കിയിരിക്കണം.
സെക്കണ്ടറി  വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ വേതനം അയ്യായിരത്തില്‍ കുറയാത്ത പാടില്ലാന്ന നിയമം കഴിഞ്ഞ മാസമാണ് മന്ത്രാലയം നടപ്പില്‍ വരുത്തിയത്, ഈ മൂന്നു വിഭാഗങ്ങളില്‍ സ്വദേശികള്‍ക്കും കബനികളില്‍ നിയമനം നല്‍കി നിര്‍ദ്ധിഷ്ട ഒഴിവുകള്‍ പൂര്‍ത്തിയാക്കണം, സ്ഥാപനങ്ങളില്‍ 10 % സ്വദേശികളെ ജോലിക്ക് വെക്കണം എന്നതും അതില്‍ കബനികള്‍ എത്ര കണ്ടു വിജയിച്ചു എന്നതും കബനികളുടെ പട്ടികയില്‍ സ്ഥാന കയറ്റത്തിന് മുന്‍ തൂക്കം നല്‍കുന്നു. ഇപ്രകാരം നിയമനം കിട്ടുന്ന സ്വദേശികള്‍ അവര്‍ക്കുള്ള പെന്‍ഷനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപെടാതിരിക്കാന്‍ അവരുടെ വിശദാംശങ്ങള്‍ അടുത്തുള്ള സാമൂഹിക മന്ത്രാലയത്തിന്‍റെ  ഓഫീസുകളില്‍ അല്ലങ്കില്‍ സഹായ സംരംഭക കേന്ത്രങ്ങളിലോ രജിസ്റെര്‍ ചെയ്യതിരിക്കണം തൊഴില്‍ മേഖലകളില്‍ സമഗ്ര പരിഷ്ക്കാരങ്ങള്‍ മന്ത്രാലയം ഇക്കൊല്ലം നടപ്പാക്കുന്നതിനാല്‍ നിയമനങ്ങളിലും, കബനി പ്രവര്‍ത്തനങ്ങളിലും അടിമുടി പ്രഫഷണലിസം കബനികള്‍ കൈവരിക്കേണ്ടിവരും

2011 ജനുവരി 19, ബുധനാഴ്‌ച

ഇന്ത്യന്‍ സര്‍ക്കാര്‍ വരുമാന നികുതി കേന്ദ്രം അബുദാബിയില്‍ സ്ഥാപിക്കുന്നു

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: ഇന്ത്യാ ഗവര്‍മെന്‍റ് അബുദാബിയില്‍ വരുമാന നികുതി കാര്യാലയ കേന്ദ്രം സ്ഥാപിക്കുന്നു. സബന്നരായ ഇന്ത്യക്കാരില്‍ നിന്നും വരുമാന നികുതി ഈടാക്കി ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.  പ്രവാസി നികുതി വിഭാഗമാണ്‌ ഈ ആലോചനയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയനില്ലന്നും യു.എ.ഇ.അധികാരികളുടെ ഭാഗത്ത്‌ നിന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷമേ ഈക്കാര്യം പ്രവര്‍ത്തികമാക്കുകയുള്ളൂ   എന്നും അംബാസിഡര്‍ വ്യക്തമാകി, അതേ സമയം 2 മാസത്തിനകം അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡസ്, ജപ്പാന്‍, സൈപ്പ്രസ്, എന്നി രാജ്യങ്ങളില്‍, ഇന്‍കം ടാക്സ് കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൌറീഷസിലും, സിംഗപ്പൂരിലും നിലവില്‍ ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ മുഖേന ഇരട്ട നികുതി നല്‍കാന്‍ കഴിവുള്ളവരെയും  സ്ഥാപനങ്ങളെയും കണ്ടെത്താന്‍ കഴിയും അത് വഴി സാമ്പത്തീക  വിവരങ്ങള്‍ സര്‍ക്കാരിനു ലഭിക്കുകയും ചെയ്യും  പ്രമുഖ ബോളി വൂഡ് താരം ഷാരൂഖ്‌ ഖാനോട് ദുബായിലെ പാം ജുമൈരയിലെ വീടിനു വന്‍ തുക നികുതി അടക്കാന്‍ കേന്ത്ര ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഒരു വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്ന ഇന്ത്യയില്‍ താമസിക്കുന്ന പൌരമ്മാര്‍ വരുമാന നികുതി നല്‍കണമെന്ന് നിയമം നടപ്പിലാക്കിയിരുന്നു. നേരത്തെ ഇത് 182  ദിവസമായിരുന്നു. എന്നാല്‍ പുതിയ നിയമം അടുത്ത ഏപ്രിലോടെ പ്രാബല്യത്തില്‍ ആകുമെന്നാണ് സൂചന. ഈ നിയമം വന്നാല്‍ ഏറ്റവും  കൂടുതല്‍ ബുദ്ധിമുട്ടിലാകുക ഗള്‍ഫു മേഘലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെയാണ്. 2  അതിലധികമോ കൊല്ലം കൂടുമ്പോള്‍ കുടുംബത്തെ കാണാന്‍ പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ അവര്‍ വീണ്ടും കേന്ത്ര സര്‍ക്കാരിന്‍റെ പിഴിച്ചലിനു വിധേയമാകുന്നു. കൃത്യമായി നാട്ടിലേക്ക് പണം അയക്കുന്ന  സാധാരക്കാരായ പ്രവാസികളാണ് എന്നും ഏത് സര്‍ക്കാരിന്‍റെയും വിദേശ നാണയം നേടിത്തരുന്ന കറവ പശു. സമസ്ത മേഖലയിലും വില കയറ്റം കൊണ്ടു നട്ടം തിരിയുന്ന ഈ സമയത്ത്  ഇങ്ങനെ ഒരു നിയമം കൂടി കേന്ത്ര സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ പ്രവാസികള്‍ എന്ത് ചിന്തിക്കുമെന്ന് കണ്ടറിയണം.

2011 ജനുവരി 18, ചൊവ്വാഴ്ച

തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഓഫീസുകളുമായി എപ്രില്‍ലോടെ ബന്ധിപ്പിക്കും

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: തിരിച്ചറിയല്‍ കാര്‍ഡ് വിസയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും നടപ്പാകുന്നതോടെ രണ്ടിന്‍റെയും തുക തൊഴില്‍ ഉടമ നല്‍കേണ്ടി വരുമെന്ന് എമിറെറ്റ്സ് ഐഡികാര്‍ഡ് അതോറിറ്റി അറിയിച്ചു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വിശദമായ വിവരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കു മു‍ബ് ആരംഭിച്ച പദ്ധതി പ്രകാരം എല്ലാവരും കാര്‍ഡ് സ്വന്തമാക്കാത്ത സാഹചര്യത്തിലാണ് വിസ പുതുക്കല്‍ അപേക്ഷകളുടെ കൂടെ നല്‍കണമെന്ന പ്രക്യാപനമുണ്ടായത്. പുതുതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതോടപ്പം  തിരിച്ചറിയല്‍ കര്ടിനും അപേക്ഷ നല്‍കേണ്ടിവരും. ഇതിനുള്ള മുഴുവന്‍ ചെലവും കബനിയുടമ വഹിക്കേണ്ടി വരും. എന്ന് അതോറിറ്റി ഡയരക്ടെര്‍ ജനറല്‍ അലി അല്‍ ഖൂരി അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് ഗവര്‍മെന്റ് സേവനങ്ങളുമായി വരുന്ന ഏപ്രിലോടെ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, തൊഴില്‍,ആരോഗ്യ, നീതി ന്യായ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായിട്ടാണ് പ്രധാനമായും ബന്ധിപ്പിക്കുന്നത്. യു.എ.ഇ യിലെ സ്വദേശി, വിദേശി വിത്യാസമില്ലാതെ എല്ലാവരുടെയും അടിസ്ഥാന രേഖയായി തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, തുടങ്ങിയവയുടെ ഉപയോഗം തിരിച്ചറിയല്‍ കാര്‍ഡിലൂടെ നടത്താവുന്നതും പരിഗണനയിലാണ്, ഇതിന്‍റെ ആദ്യ പടിയായി ഏകീകൃത ഫോം അടുത്ത മാര്‍ച്ചോടെ ഉമ്മു അല്‍ ഖുവൈന്‍  എമിറെറ്റില്‍ നിലവില്‍ വരും. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടം ആയി ഏര്‍പ്പെടുത്താനാണ് നീക്കം. രാജ്യത്ത് അടുത്ത വര്‍ഷത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാക്കുന്ന അന്തിമ ഘട്ടത്തിലാണ്. ഇത് നടപ്പായാല്‍ ലേബര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തു കളയാന്‍ ആലോചനയിലാണ് അധികാരികള്.
കഴിഞ്ഞ 16 മാസത്തിനിടയില്‍ രാജ്യത്ത് തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയവര്‍ 18 ലക്ഷത്തിനു അടുത്താണ് എന്നാണ് കണക്കുകള്.‍ 2005 മുതല്‍ 2009 വരെ യുള്ള കാല ഘട്ടത്തില്‍ ഇത് 13 ലക്ഷം മാത്രമായിരുന്നു. 2010 ഡിസംബറില്‍ മാത്രം കാര്‍ഡിന് അപേക്ഷിച്ചവര്‍ 197,000 പേരാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്, എന്നാല്‍ കാര്‍ഡ് നല്‍കിയത് 260,000 കാര്‍ഡുകളും, പ്രതി ദിനം 20,000  കാര്‍ഡ് കള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനാണ്‌ നിലവില്‍ സംവിധാനമുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഒരാളുടെ അപേക്ഷ 5 മിനിറ്റ് എന്നത്  ഏഴു സെക്കണ്ട് ആയി മാറും, അബുദാബിയില്‍ പുതുതായി അല്‍ വാഹദ മാളില്‍ ഒരു ഓഫീസ് കൂടി ഇതിനു വേണ്ടി അധികൃതര്‍ തുറന്നിട്ടുണ്ട്. ദുബൈ അല്‍ ബര്‍ഷയില്‍ ഇപ്പോഴുള്ള ആറു ലൈനില്‍ നിന്നും ഇരുപത്തി അഞ്ചു ലൈനായി അടുത്ത മാസം  മുതല്‍ പ്രവര്‍ത്തനം  തുടങ്ങും.

2011 ജനുവരി 17, തിങ്കളാഴ്‌ച

ആയിരത്തിലധികം കബനികളെ താഴ്ന്ന പട്ടികയിലേക്ക് തരം താഴ്ത്തി

നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: തൊഴില്‍ മന്ത്രാലയത്തിന്‍റെ പുതിയ നിയമം നിലവില്‍ വന്നതോടെ യു.എ.ഇ.യിലെ ആയിരത്തിലധികം ചെറുകിട സ്ഥാപനങ്ങളെ മന്ത്രാലയം താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും.
മൂന്നിലധികം ജീവനക്കാര്‍ ഇല്ലാത്ത സ്ഥാപനങ്ങളെയാണ്  ഇങ്ങനെ തരം തിരിക്കുന്നത് അടുത്ത ജൂലായ്‌ മുതല്‍ പുതിയ സ്ഥാപന പട്ടിക നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി, തൊഴിലാളികള്‍ക്ക് ശബളം കൊടുക്കുന്ന രീതി കൃത്യത, അവരുടെ താമസ സൗകര്യം സ്വദേശി വല്‍ക്കരണത്തിന് നല്‍കിയ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങളെ തരം തിരിക്കുന്നത്. വ്യവസ്ഥകള്‍ കണിശമായി പാലിക്കാന്‍ കഴിയാത്ത കുറഞ്ഞ ജീവനക്കാരുള്ള ചെറുകിട കബനികളെ മന്ത്രാലയം ബി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്ന് മുതല്‍ മൂന്നു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ഒരേ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ നിയമ ലംഘനത്തിന് പിടിക്കപെട്ടാല്‍ കൂടുതല്‍ താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി തരം താഴ്ത്തും. സ്ഥാപനഗ്ല്‍ ഉള്‍പ്പെടുന്ന പട്ടിക പരിശോധിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ അടക്കേണ്ട സുരക്ഷ തുക തിട്ടപെടുത്തുക. മെച്ച പെട്ട പട്ടികയില്‍ കബനികള്‍ സ്ഥാനം പിടിക്കുന്നതോടെ വിസ ഫീസിലും മന്ത്രാലയം ഇളവു നല്‍കും. സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നിയമം പാലിച്ച കബനികള്‍ക്ക് പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വിസ ലഭിക്കാന്‍ മുന്നൂറു  ദിര്‍ഹം അടച്ചാല്‍ മതി. നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് മാര്‍ക്ക് കൂടി നിശ്ചയിച്ചതോടെ സ്വകാര്യ മേഖലയിലെ കബനികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടി വരും

2011 ജനുവരി 8, ശനിയാഴ്‌ച

പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: യു.എ.ഇ.യില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്യാപിച്ച പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രവാസികളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ട്ടിച്ചത്. തൊഴില്‍ രംഗത്തെ പുതിയ നിയമങ്ങള്‍ പൊതുവേ ആശ്വാസമാകുമ്പോള്‍  പഴയ തലമുറ മടക്കയാത്രക്കുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ലിമിറ്റഡ കബനികളിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നതും സ്വദേശി  വല്‍ക്കരണം എല്ലാ മേഖലകളിലും ശക്തമായതും പ്രവാസികളുടെ മടക്കത്തിനു ആക്കം കൂട്ടി. എന്നാല്‍ ചുരുക്കം ചില സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ വര്‍ഷം വന്‍ ആനുകൂല്യങ്ങളാണ് നല്‍കിയത്.

പ്രായ പരിധി മൂലവും തൊഴില്‍ തസ്തികകള്‍ ഇല്ലാതാകുന്നത് മൂലവും നിശ്ചയിക്കപെട്ട ജോലിയില്‍ മികവു നല്‍കാത്ത നൂറുകണക്കിന് തൊഴിലാളികളെ പ്രമുഖ ടെലികോം കബനി വിവിധ എമിരേറ്റുകളില്‍ നിന്നായി ഈ മാസം പിരിച്ചു വിട്ടു. കബനിയുടെ മൊത്തം വാര്‍ഷീക വരുമാനത്തില്‍ വന്‍കുറവ് വന്നതിനാല്‍ കൊല്ലത്തില്‍ ഒന്ന് മുതല്‍ മൂന്നു തവണ വരെ ബോണസ് നല്‍കിയിരുന്ന കബനി കഴിഞ്ഞ ഒന്ന് രണ്ടു ബോനസ്സുകള്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കയാണ്. ടെലകോം  കബനികളില്‍ നിന്നും ഒഴിവാക്കിയത്തില്‍ ഭൂരിഭാഗവും 55 വയസ്സിനു മുകളില്‍ ഉള്ളവരാണ്, മിക്ക സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രധാന തസ്തികള്‍ ഒഴികെ ബാക്കി എല്ലാ ജോലികളും ഇപ്പോള്‍ "മാന്‍ പവര്‍ സപ്ലെയ്സ്" എന്ന ചുരുക്കപേരില്‍ അറിയപെടുന്ന സ്വകാര്യ തൊഴില്‍ കബനികളെയാണ് ഏല്‍പ്പിക്കുന്നത് ഇവരാകട്ടെ ജോലി സ്ഥലത്ത് തൊഴിലാളികളെ പരമാവധി തൊഴില്‍ ചൂഷണത്തിന് ഇരയാക്കുകയും ശബളവും മറ്റു ആനുകൂല്യങ്ങളും വളരെ ചുരുക്കത്തിലാണ് കൊടുക്കുന്നത്. കബനികളില്‍ നിന്നും വന്‍തുക ഓരോ തൊഴിലാളികളുടെ പേരില്‍ മാന്‍പവര്‍ കബനികള്‍ വസ്സൂലാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ചമായ വേതനവും. അതിനിടെ പുതിയ ശബള വ്യവസ്ഥ കാരണം നാമമാത്രമായ ശബളം നല്‍കി തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ചില കബനികള്‍ക്ക് ആവശ്യത്തിനു ജീവനക്കാരെ ലഭിക്കാത്തത് ഈ കബനികളെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. 

ഇങ്ങനെ യുള്ള കബനികള്‍ക്ക്  സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ ഓയില്‍ കബനികള്‍, എന്നിവയില്‍ ലഭിച്ചിരുന്ന കരാറുകള്‍ റദ്ദക്കപെടുകയോ നഷ്ടപെടുകയോ ചെയ്തിടുന്ദ്, ചില ഓയില്‍ കബനികളില്‍ കരാര്‍ കബനിക്ക് കൊടുക്കുന്ന തുകയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടേണ്ട ശബളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടേ ബാക്കി തുക നല്‍കുകയുള്ളൂ ഇതും കബനികള്‍ക്ക് അടിയായിട്ടുന്ദ്. ജോലി സ്ഥിരതയുണ്ടായിരുന്ന തൊഴിലാളികളെ ഒഴിവാക്കി കരാര്‍ കബനികള്‍ക്ക് പുറം കരാര്‍ കൊടുത്ത കബനികളില്‍ കബനികളുടെ പ്രാമുഖ്യം അനുസരിച്ചുള്ള ജോലി വേഗത കിട്ടാതെ വന്നതും പുറം കരാറില്‍ എത്തുന്ന തൊഴിലാളികളികളെ കബനികള്‍ ദിവസം തോറും മാറ്റുന്നതും ചില കാറ്റഗറിയില്‍ തൊഴിലാളികള്‍ക്ക് സ്ഥിരത ഉറപ്പു വരുത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ പ്രവാസികാര്യ മന്ത്രിയായി വന്ന വയലാര്‍ രവി കൊണ്ടു വന്ന ഇന്ത്യന്‍ തൊഴില്‍ കുടിയേറ്റ നിയമം മൂലം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തോഴിലന്യേഷകര്‍ക്കാണ് തൊഴില്‍ ചൂഷണത്തില്‍ നിന്നും മോചിതരായിട്ടുള്ളത്, തൊഴില്‍ കരാറുകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ശബള പരിധിയും ലേബര്‍ കൊണ്ട്രക്ടുകളും പരിധി ലങ്ഘിക്കുന്നില്ല എന്നുള്ളതും സര്‍ക്കാരിന്‍റെ വന്‍ വിജയമാണ്. ഇതുകാരണം ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാത്തത് കരാര്‍ കബനികളെ പ്രതി സന്ധികളില്‍ അകപെടുതിയിട്ടുന്ദ്. ജോലികളില്‍ മികവു പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ മാത്രം ആവശ്യപ്പെടുന്ന കബനികള്‍ ഇപ്പോള്‍ യു.എ.ഇ.യില്‍ കൂടിവരികയാണ്. പുതിയ വര്‍ഷത്തില്‍ സമൂലമായ മാറ്റം ദ്രിശ്യമല്ലങ്കിലും വരും നാളുകളില്‍ എന്ത് സംഭവിക്കുമെന്ന് വിദഗ്തര്‍ക്ക് ഏകാഭിപ്രായമില്ല

വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലത്ത് കൊണ്ടുവരുന്നതിന് അബുദാബി നഗരസഭ നിരോധനം ഏര്‍പ്പെടുത്തി

നൂറു മുഹമ്മദ്     ഒരുമനയൂര്‍
 അബുദാബി: പൊതു ജനാരോഗ്യം മുന്‍ നിറുത്തി അബുദാബി നഗര സഭ  വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലങ്ങളില്‍ കൂടെ കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. പ്രധാനമായും വളര്‍ത്തു നായ്ക്കള്‍ക്കും പട്ടികള്‍ക്കുമാണ് നിരോധനം ബാധകമാകുന്നത്,   അബുദാബിയിലെ മാളുകളിലും പാര്‍ക്കുകളിലും സ്വിമ്മിംഗ് ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, അടച്ചു കെട്ടുള്ളതോ  തുറസായതോ ആയ ഫാമിലി പാര്‍ക്കുകള്‍, ഷോപ്പിംഗ്‌ സെന്റെറുകള്‍, റെസ്റ്റോരറന്‍റെകള്‍ എന്നിവടങ്ങളിലാണ്  നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ റോഡു വക്കിലും ഗാര്‍ഡ്നുകളിലും  നടപ്പാതകളിലും വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ അവശിശ്ട്ടങ്ങള്‍ തള്ളുന്നതിനും നിരോധനനം കൊണ്ടു വന്നിട്ടുണ്ട്. ഇത് കണ്ടെത്തിയാല്‍ ഉടമസ്ഥന് കനത്ത പിഴയാണ് ലഭിക്കുക കൂടാതെ മൃഗങ്ങളെ പിടിച്ചെടുക്കാനും സാധ്യതയുണ്ട്, മൃഗങ്ങളെ വളര്‍ത്തുന്നവര്‍ വെറ്റിനറി അധികാരികളില്‍ നിന്നും സമ്മത പത്രം വാങ്ങിയിരിക്കണം യഥാ സമയങ്ങളില്‍ അവക്കുള്ള പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കണമെന്നും പബ്ലിക് ഹെല്‍ത്ത് ഡിപ്പര്ട്ടുമെന്റ്റ് ഡയറക്ടെര്‍ ഖലീഫ മുഹമ്മദ്‌ അല്‍ രുമൈതി അറിയിച്ചു

2011 ജനുവരി 6, വ്യാഴാഴ്‌ച

അനധികൃത ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി

അബൂദബി: രാജ്യത്ത് അനധികൃത ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി.
ഇത്തരം അനധികൃത ഡിഷ് ടി.വി കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തും. അടുത്തമാസം ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിനാല്‍ ഇത്തരം അനധികൃത കണക്ഷനുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇത്തരം ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ കണ്ടെത്തുന്നതിന് പൊലീസും മറ്റ് അധികൃതരും റസിഡന്‍ഷ്യല്‍ ഏരിയകളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി വരികയാണ്. അനധികൃത കണക്ഷന്‍ മാറ്റുന്നതിന് ഒരാഴ്ചത്തെ സമയം നല്‍കും. അതിനുള്ളില്‍ മാറ്റിയില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം. അനധികൃത ഉപയോഗം ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അറബ് ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ വക്താക്കള്‍ പറഞ്ഞു. ഇത്തരം കണക്ഷനുകളുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ കമ്പനിക്ക് സ്വകാര്യ അന്വേഷകരുമുണ്ട്.
ഡിഷ് ടി.വി, ടാറ്റ സ്‌കൈ, സണ്‍ ഡയറക്ട് എന്നിവയുടെ അനധികൃത സെറ്റ് ടോപ് ബോക്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഡയറക്ട് ടു ഹോം സേവനങ്ങളിലെ 200ഓളം ചാനലുകള്‍ രാജ്യത്ത് വീക്ഷിക്കുന്നുണ്ട്.
ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളുടേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവ ലഭ്യമാക്കുന്നത്. അനധികൃത സ്ഥാപനങ്ങള്‍ക്ക് അറബ് ഡിജിറ്റല്‍ ഡിസ്ട്രബ്യൂഷന്റെ നിയമ വിഭാഗം നിയമ മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

ബാച്ച് ചാവക്കാട് കുടുംബ സംഗമം സംഘടിപ്പിച്ചു

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മയായ ബാച്ച് ചാവക്കാട് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ ബാച്ച് ചാവക്കാട് എന്ന വെബ് സൈറ്റ് ഫാത്തിമ്മ ഗ്രൂപ്പ് ഓഫ് കമ്പനി ചെയമന്‍ ഇ പി മൂസാഹാജി ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തു. കുടുംബ സംഗമം പ്രശസ്ത മാധ്യമ പ്രവര്ത്തനകന്‍ കെ കെ മോയ്തീന്‍ കോയ ഉത്ഘാടനം  ചെയ്തു. അന്യം നിന്ന് പോകുന്ന കൂട്ട് കുടുംബ സംസ്‌കാര മലയാളത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ഇത്തരം കൂട്ടായ്മകള്ക്ക്  കഴിയുന്നുടെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസി; എം കെ ശറഫുദ്ദീന്‍ അധ്യക്ഷത  വഹിച്ചു. അബുദാബി മലയാളി സമാജം പ്രസി; ശ്രീ മനോജ്‌ പുഷ്ക്കര്‍ ആശംസകള്‍ നേര്ന്നു,  സെക്ര; ബഷീര്‍ മാളിയേക്കല്‍ സ്വഗതവും രാജേഷ്‌ മണത്തല നന്ദിയും പറഞ്ഞു തുടര്ന്നു  വിവിധ കലാ പരിപാടികളും അരങ്ങേറി.

2010 ഡിസംബർ 9, വ്യാഴാഴ്‌ച

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന "കേരളോത്സവം 2010" ഡിസ: 30, 31 തിയ്യതികളില്‍

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: നാലു പാതിറ്റണ്ട് കാലത്തെ സേവന പാരമ്പര്യമുള്ള അബുദാബി മലയാളി സമാജം ഡിസംബര്‍ 30, 31 തിയ്യതികളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് "കേരളോത്സവം 2010" സംഘടിപ്പിക്കുന്നു. മലയാള നാടിന്‍റെ ഓര്‍മ്മകള്‍ പ്രവാസ ഭൂമിയില്‍ പുനര്‍ ജനിപ്പിക്കുക എന്നാണ് കേരളോത്സവം കൊണ്ട് മലയാളി സമാജം വിഭാവനം ചെയ്യുന്നത്. വിനോദത്തിനും വിഞ്ജാനത്തിനും മുന്‍തൂക്കം നല്‍കി കേരളിയ ഗ്രമോത്സവത്തിന്റെ മാതൃകയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിനോദം വിജ്ഞാന സ്റ്റാളുകള്‍ കേരളിയ ഭക്ഷണ സ്റ്റാളുകള്‍ കേരളയിയ ഗ്രാമിണ കലകള്‍ എന്നിവ സമന്വയിപ്പിച്ച വിവിധ കലാ പരിപാടികള്‍ മേളക്ക് മറ്റു കൂട്ടും. കേരളത്തില്‍ നിന്നും സാമുഹ്യ സാംസ്‌കാരിക രാഷ്ട്രിയ കലാ രംഗത്തെ പ്രമുഖര്‍ മേളയില്‍ സംബ്ന്തിക്കുമെന്നു ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറി അഷറഫ് പട്ടാമ്പി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട്‌ മനോജ്‌ പുഷ്കര്‍ അദ്ദ്യക്ഷനയിരുന്നു. ജെമിനി ബാബു, കെ കെ മോയ്ദീന്‍ കോയ, രാജന്‍ അമ്പലത്തറ, അമര്‍സിംഗ് വലപ്പാട്, സനിഷ് കുമാര്‍ അഹല്യ എന്നിവര്‍ പങ്കെടുത്തു. കേരളോത്സവം കണ്‍വീനര്‍ കെ എച്ച് താഹിര്‍ നന്ദിയും രേഖപ്പെടുത്തി.