പേജുകള്‍‌

2011, ജൂലൈ 11, തിങ്കളാഴ്‌ച

സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു

ഗുരുവായൂര്‍: സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനായതോടെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യം ശക്തമാവുന്നു. തീരദേശ മേഖലയിലെ സ്കൂളുകളിലെ പല വിദ്യര്‍ഥിക്കും ഒന്നിലധികം മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. 
സ്കൂള്‍ പ്രവര്‍ത്തിസമയത്ത് തന്നെ പുറത്ത് റോഡരികിലായി വര്‍ണ്ണക്കുടകളും സ്ഥാപിച്ച് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ പ്രതിനിധികളും തങ്ങളുടെ വിദ്യാര്‍ഥികളായ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. രാവിലെ ക്ളാസ് ആരംഭിക്കുന്നതിനു മുമ്പേ ഇവിടെ തിരക്ക് തുടങ്ങും. പിന്നീട് ഇന്റര്‍വെല്‍ സമയത്തും ഇതേ കാഴ്ചകള്‍ ആവര്‍ത്തിക്കും. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വിദ്യാര്‍ഥികള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്നത്. 

എന്നാല്‍ സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സിം കാര്‍ഡ് വിതരണം സ്കൂളിനു പുറത്തായതിനാല്‍ മൊബൈല്‍ കമ്പനികളുടെ പ്രതിനിധികള്‍ക്കെതിരേ മൌനം പാലിക്കേണ്ടിവരുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു. സ്കൂളുകളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നുണ്െടങ്കിലും കര്‍ശനമായി തടയാന്‍ കഴിയുന്നില്ലായെന്ന് ചില അധ്യാപകരും സമ്മതിക്കുന്നു. 

ക്യാമറയുള്ള മൊബൈല്‍ ഫോണുകളാണ് നല്ലൊരു ശതമാനം കുട്ടികളുടെ കയ്യിലുള്ളത്.  കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ തീരദേശ മേഖലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയുടെ ചിത്രം രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വിദ്യാര്‍ഥിയെ  കയ്യോടെ പിടികൂടിയിരുന്നു. 

വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്്തുവെങ്കിലും വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സ്കൂളിലെത്തി ഇതൊരു കുസൃതിയായി കാണണമെന്നാവശ്യപ്പെട്ടു. സഹപാഠികളുടെയും അധ്യാപകരുടെയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുസൃതികളായി മാത്രം കാണാനാവില്ലെന്നറിയിച്ച അധ്യാപകര്‍ വിദ്യാര്‍ഥിക്കെതിരെയുള്ള നടപടി തുടരുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍

  1. വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
  2. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
  3. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
  4. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
  5. സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
  6. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ്‌ എമാന്മാരുണ്ട് പിന്നാലെ
  7. ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    താങ്കളുടെ അഭിപ്രായത്തിന് നന്ദി

    താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.