പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഖത്തറില്‍ മലയാളം ബ്ലോഗ്ഗേഴ്സ്സ് സംഗമിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗ്ഗേഴുത്തുക്കാരുടെ സംഗമം ശ്രദ്ധേയമായി.ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗ്ഗേഴ്സ് പങ്കെടുത്തു.ഇത് അഞ്ചാം തവണയാണ്‌ ഖത്തര്‍ ബ്ലോഗ്ഗേഴ് സംഗമിക്കുന്നത്.

ഇന്നത്തെ പല കവിതകളും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സം‌വദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണെന്ന് പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാനനിറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരുത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും,എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശമെത്തിക്കാനും ശ്രമിക്കണമെന്നും അതു പോലെ സൃഷ്ടികള്‍ വായിച്ചുകൊണ്ടായിരിക്കണം അതിനു കമേന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.
ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ്‌ മീറ്റിനോടനുബന്ധിച്ചിറങ്ങുന്ന ബ്ലോഗ് സ്‌മരണികക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴുത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.കൂടുതൽ വിവരങ്ങൾക്ക് http://qatar-bloggers.blogspot.com സന്ദർശിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.