death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 മാർച്ച് 4, വെള്ളിയാഴ്ച
2011 ഫെബ്രുവരി 26, ശനിയാഴ്‌ച
പോലിസിനേയും കാത്ത് രണ്ടര വയസുകാരിയുടെ മൃതദേഹം അത്യാഹിത വിഭാഗത്തില്‍ കിടത്തിയത് ഏഴര മണിക്കൂര്‍
കെ എം അക്ബര്‍
ചാവക്കാട്: വീട്ടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങവെ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരിയുടെ മൃതദേഹം പോലിസിനെയും കാത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടത്തിയത് ഏഴര മണിക്കൂര്‍. മൃതദേഹത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് എത്തിയത് 21 മണിക്കൂര്‍ കഴിഞ്ഞ്. അകലാട് ശൈഖ് ഖലീഫ കോളനിയില്‍ പുതിയവീട്ടില്‍ അബ്ദുള്ളയുടെ മകള്‍ ഹസ്നയുടെ മൃതദേഹമാണ് പോലിസിനേയും കാത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മറ്റു രോഗികള്‍ക്കരികെ കിടത്തിയത്. ഇതേ സമയം ഇവിടെ കുട്ടികളും ഗര്‍ഭിണികളുമടക്കം നിരവധി രോഗികള്‍ ചികില്‍സക്കായി എത്തിയിരുന്നു. ഫാനിനു താഴെ കര്‍ട്ടണ്‍ കൊണ്ട് മറച്ച് കട്ടിലിലായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഹസ്നയെ മരിച്ച നിലയില്‍ കണ്ടത്. രണ്ടര മണിയോടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ വിവരം വടക്കേകാട് പോലിസിലും അറിയിച്ചു. എന്നാല്‍ പോലിസ് ആശുപത്രിയിലെത്തിയില്ല. ഇതോടെ ആശുപത്രി അധികൃതര്‍ മൃതദേഹം രാത്രി പത്തോടെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11.30 ഓടെയാണ് പോലിസ് മേല്‍നടപടികള്‍ക്കായി ആശുപത്രിയിലെത്തിയത്. പിന്നീട് മൃതദേഹം പോസ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.
2010 ഡിസംബർ 30, വ്യാഴാഴ്‌ച
ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു
ചാവക്കാട്: ദുരൂഹ സഹചര്യത്തില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തീ കൊളുത്തി മരിച്ചു. കടപ്പുറം അഴിമുഖം കള്ളുഷാപ്പിനടുത്ത് കടവില്‍ പറമ്പില്‍ സജീഷിന്റെ ഭാര്യ സിനി(24)യെയാണ് വീടിനുള്ളിലെ മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (വ്യാഴം) രാവിലെ 11.30 നാണ് സംഭവം. സജീഷ് ഷാര്‍ജയിലാണ്. ബ്ളാങ്ങാട് ബീച്ചിലെ സ്വന്തം വീട്ടില്‍ നിന്നും ഇന്നലെ രാവിലെയാണ് സിനി ഭര്‍തൃവീട്ടിലെത്തിയത്. രണ്ടര വര്‍ഷം മുന്‍പാണ് സിനിയുടെ വിവാഹം നടന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തഹസില്‍ദാര്‍ കെ ആനന്ദന്‍, സി.ഐ.എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍ മുനീര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മകന്‍: അഭിനവ് (ഒന്നര).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



