പേജുകള്‍‌

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

താലൂക്ക് ആസ്ഥാനമായ ചാവക്കാട് സബ് കോടതി

ചാവക്കാട്: താലൂക്ക് ആസ്ഥാനമായ ചാവക്കാട് സബ് കോടതി സ്ഥാപിക്കുമെന്ന നിയമസഭ ബജറ്റ് തീരുമാനം മേഖലയില്‍ ആഹ്ളാദത്തിരയുയര്‍ത്തി.
സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന മുന്‍സിഫ് കോടതികളിലൊന്നായ ചാവക്കാട്ട് സബ് കോടതി സ്ഥാപിക്കണമെന്നാവശ്യത്തിന് പതീറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ, സബ് കോടതികളിലെ വ്യവഹാരങ്ങളില്‍ വലിയ പങ്കും ചാവക്കാട് താലൂക്കിന്റെ തീരദേശ മേഖലയില്‍ നിന്നാണുള്ളത്. ചാവക്കാട്ട് ഇപ്പോള്‍ മജിസ്ട്രേറ്റ്, മുന്‍സിഫ് കോടതികളാണുള്ളത്.  സബ് കോടതി സ്ഥാപിക്കുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാവും.
ഹൈക്കോടതിയുടെ സ്വന്തമായുള്ള നാലര ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ മജിസ്ട്രേറ്റ്, മുന്‍സിഫ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍, നാട്ടിക നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോടതിയുടെ പരിധിയില്‍ മൂന്ന് മുനിസിപ്പാലിറ്റികളും 18 ഗ്രാപഞ്ചായത്തുകളുമാണുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.