പേജുകള്‍‌

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

വട്ടേകാട് ചന്ദനക്കുടം നേര്‍ച്ചക്ക് നാളെ (ശനി) തുടക്കം

കെ എം അക്ബര്‍
ചാവക്കാട്: കടപ്പുറം വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് നാളെ തുടക്കം. രാവിലെ ആര്‍ കെ ജമാലുദീന്റെ വീട്ടില്‍ നിന്നും ആദ്യ കാഴ്ച ആരംഭിക്കും. തുടര്‍ന്ന് വിവിധ ക്ളബുകളുടെ നേതൃത്വത്തില്‍ കാഴ്ചകളുടെ വരവ് തുടങ്ങും. ഞായറാഴ്ച രാവിലെ എട്ടിന് വട്ടേകാട് മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്നുംആരംഭിക്കുന്ന താബൂത്ത് കാഴ്ച 11 മണിക്ക് ജാറം അങ്കണത്തിലെത്തും. ആലുംപറമ്പ് പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന കൊടികയറ്റ കാഴ്ച ജാറം അങ്കണത്തിലെത്തി 12.30 ന് കൊടിയേറ്റും. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണി വരെ ാഴ്ചകള്‍ ഉണ്ടാകുമെന്ന് ഭാരവാഹികളായ അറക്കല്‍ ഹംസ, ആര്‍ പി അഷറഫ്, എന്‍ ആലിമോന്‍, വി കുഞ്ഞുമുഹമ്മദ്, വി മെയ്തു, വി അബ്ദുള്‍കാദര്‍, എ ഇബ്രാഹിംകുട്ടി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.