പേജുകള്‍‌

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

മണല്‍ മാഫിയാ സംഘം വീടു കയറി ആക്രമിച്ചു; സ്ത്രീയടക്കം മൂന്നു പേര്‍ക്ക് പരിക്ക്

കെ എം അക്ബര്‍  
പുന്നയൂര്‍ക്കുളം: മണല്‍ മാഫിയാ സംഘത്തിന്റെ വീടു കയറിയുള്ള ആക്രമണത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. അകലാട് മൂന്നൈനി ബീച്ച് തട്ടാന്‍കര വീട്ടില്‍ ജബാര്‍(32), സഹേദരങ്ങളായ ഫാത്തിമ (41), ഷഫീഖ് (18) എന്നിവര്‍ക്കാണ് പരിക്കേത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടുകാരെ ആക്രമിക്കുകയും ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മൂന്നൈനി കടപ്പുറത്തു നിന്നും മണല്‍ കടത്തുകയായിരുന്ന സംഘം ജബാറുമായി വക്കുതര്‍ക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. വടക്കേകാട് പോലിസ് കേസെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.