പേജുകള്‍‌

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

മുവാസലാത്ത്‌ കര്‍‌വ സിറ്റി ഉത്ഘാടനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മുവാസലാത്തിന്റെ കര്‍വ സിറ്റി  മുനിസിപ്പല്‍കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനിയാണ് ഉദ്ഘാടനം ചെയ്തു. 350 ദശലക്ഷം റിയാല്‍ നിര്‍മാണ ചെലവുണ്ടായ ഈ സിറ്റിയില്‍ അഞ്ച് ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ജീവനക്കാര്‍ക്ക് താമസിക്കാനായി പത്ത് ഇരുനില കെട്ടിടങ്ങളാണുള്ളത്.പശ്ചിമേഷ്യയില്‍  ഇത്തരത്തിലുള്ള പദ്ധതി ആദ്യമായാണ്‌ നടപ്പാക്കുന്നത്.
ഓരോ കെട്ടിടത്തിലും 700 പേര്‍ക്ക് വീതം താമസിക്കാവുന്ന 110 മുറികളാണുള്ളത് . 2000 പേര്‍ക്ക് പരിശീലനം നല്‍കാന്‍ സൗകര്യമുള്ള ഡ്രൈവിംഗ് സ്‌കൂള്‍ ‍,1500 കാറുകള്‍ക്കും 350 ബസ്സുകള്‍ക്കുമുള്ള പാര്‍ക്കിംഗ് ഏരിയ, മണിക്കൂറില്‍ 60 കാറുകളും 30 ബസ്സുകളും കഴുകാവുന്ന വാഷിംഗ് യൂണിറ്റ്‌, 800 പേര്‍ക്ക് ഇരിക്കാവുന്ന കഫ്റ്റീരിയ, 300 പേര്‍ക്ക് പ്രാര്‍ഥന നടത്താവുന്ന പള്ളി, ബാസ്‌കറ്റ് ബാള്‍ കോര്‍ട്ട്, ജിംനേഷ്യം,മെഡിക്കല്‍ സെന്റര്‍ ,എ.ടി.എം കൗണ്ടറുകള്‍ ‍, മണി എക്‌സ്‌ചേഞ്ച് എന്നിവ ഉള്ള ഈ സിറ്റിയില്‍ അടുത്തു തന്നെ നിരവധി റീട്ടെയില്‍ ഷോപ്പുകളും സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു.

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.