പേജുകള്‍‌

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

ദേശീയപാത 17ല്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റ് ഇടിച്ചു തകര്‍ത്ത് തലകീഴായി മറിഞ്ഞു

കെ എം അക്ബര്‍
ചാവക്കാട്: ദേശീയപാത 17ല്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റ് ഇടിച്ചു തകര്‍ത്ത് തലകീഴായി മറിഞ്ഞു.
ഒരാള്‍ക്ക് പരിക്ക്. മാറഞ്ചേരി കല്ലായില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (40)ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ എടക്കഴിയൂര്‍ നാലാംകല്ലില്‍ വെച്ചായിരുന്നു അപകടം. ചാവക്കാട് നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ഇനോവ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ അഘാതത്തില്‍ വൈദ്യുത പോസ്റ്റ് തകര്‍ന്നു.
ഉടന്‍ തന്നെ വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റയാളെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.