തൃശൂര്‍: പഠനയാത്രയ്ക്കിടെ എംഎസ്സി വിദ്യാര്‍ഥിനികള്‍ കോളജ് ഹോസ്റലിലെ കുളിമുറിയില്‍ കുളിക്കുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
സര്‍വകലാശാലയുടെ ട്രെയിനീസ് ഹോസ്റലില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചുമാസം മുതല്‍ ഹോസ്റലിന്റെ വാര്‍ഡന്‍കൂടിയാണ് ഈ അധ്യാപകന്‍. വെള്ളാനിക്കരയിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്തു കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പുതുതായി തുടങ്ങിയ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ അടക്കം 25 പേര്‍ പട്ടാമ്പി കേന്ദ്രത്തില്‍ എത്തിയിരുന്നു. ആണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഈ ഹോസ്റലിലാണ് താമസസൌകര്യം ഒരുക്കിയിരുന്നത്.
ഹോസ്റലിനു പൊതു കുളിമുറികളാണുള്ളത്. ഇവയുടെ മുകള്‍ വശത്തെ ചുമര്‍ അല്പം തുറന്ന നിലയിലുമാണ്. കുളിമുറികളിലൊന്നില്‍ ഒളിച്ചിരുന്നാണ് തൊട്ടടുത്ത കുളിമുറിയില്‍ കുളിച്ചിരുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇതു മനസിലാക്കിയ വിദ്യാര്‍ഥിനികള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് ഹോസ്റലിലെ അന്തേവാസികളെല്ലാം ഓടിക്കൂടി. വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റഡിയില്‍ എടുത്തു.
ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. കുളിസീനുകള്‍ പകര്‍ത്തിയ അധ്യാപകനെതിരേ സര്‍വകലാശാല നടപടിയെടുത്തിട്ടില്ല.
അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍
- പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
- ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടു പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ് ചെയ്തു
- സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു
- സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍ നിന്നുംകണ്െടത്തി
- വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക: പോലീസ് എമാന്മാരുണ്ട് പിന്നാലെ
- ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കബളിപ്പിക്കല്‍: പാടൂരില്‍ ഇറാനിയന്‍ യുവതി രണ്ടു ദിവസം വീട്ടു തടങ്കലില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.