പേജുകള്‍‌

2011, ജൂലൈ 16, ശനിയാഴ്‌ച

മഴചിത്രങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി

പാവറട്ടി: പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു മഴച്ചിത്രങ്ങളുടെ പ്രദര്‍ശനമായ 'ലാസ്റ് ഫ്രെയിം' വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. വിക്ടര്‍ ജോര്‍ജ്്, കെ.ആര്‍. വിനയന്‍, മധുരാജ്, അരുണ്‍ പാവറട്ടി, രചന തോമസ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം മഴയെ ആസ്പദമാക്കിയുള്ള വിദ്യാര്‍ഥികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. 

തൃശൂര്‍ പ്രസ് ക്ളബ് പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.എഫ്. ജോര്‍ജ്, പിടിഎ പ്രസിഡന്റ് കെ.കെ. ഫ്രാന്‍സിസ്, ഹെഡ്മാസ്റര്‍ എ.ടി. സണ്ണി, എ.വി. ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മഴയെ ആസ്പദമാക്കിയുള്ള വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് 'മഴമുകിലുകള്‍ പറയാന്‍ മറന്നത്' എന്ന സ്കൂള്‍ മാഗസിന്‍ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളം അധ്യാപകരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.