പേജുകള്‍‌

2011, ജൂലൈ 11, തിങ്കളാഴ്‌ച

1026 കുട്ടികള്‍ക്ക് വഴിപാട് : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്‍ വഴിപാട് റിക്കാര്‍ഡായി

ഗുരുവായൂര്‍: 1026 കുട്ടികള്‍ക്ക് വഴിപാട്  നല്‍കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച ചോറൂണ്‍ വഴിപാട് റിക്കാര്‍ഡായി. രാവിലെ 5ന് ഉഷനിവേദ്യത്തിന്റെ നെയ്പ്പായസവും നിവേദ്യച്ചോറും തിടപ്പള്ളിയില്‍നിന്ന് ലഭിച്ചതോടെ ചോറൂണ്‍ തുടങ്ങി.
കോയ്മ രംഗനാഥയ്യര്‍ മുഖ്യകാര്‍മികനായി. തീര്‍ത്ഥം നല്‍കി, ചനന്ദക്കുറി അണിയിച്ച്, ഗുരുവായൂരപ്പന്റെ പ്രസാദമായ നെയ്പ്പായസവും നിവേദ്യവും കുരുന്നുകളുടെ ചുണ്ടില്‍ നുണയിച്ചു.

പന്തീരടിപൂജ കഴിഞ്ഞ് ഒമ്പതേകാലിന് നടതുറന്നതോടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. കുട്ടികളുമായി എത്തിയ രക്ഷിതാക്കളില്‍ കിഴക്കേ ശീവേലിപ്പുര നിറഞ്ഞുകവിഞ്ഞു. ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ ചോറൂണ്‍ വഴിപാട് നടന്നു. പിന്നീട് രാത്രിയും വഴിപാടുണ്ടായിരുന്നു.

ഞായറാഴ്ച 110 വിവാഹങ്ങളും ക്ഷേത്രസന്നിധിയില്‍ നടന്നു. മിഥുനമാസത്തില്‍ വിവാഹങ്ങളുടെ തിരക്കേറിയ ദിവസമായിരുന്നു ഞായറാഴ്ച.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.