പേജുകള്‍‌

2011, ജൂലൈ 6, ബുധനാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം: ജലസേചന മന്ത്രിക്ക് നിവേദനം നല്‍കി

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരത്തിന് ജല അതോറിറ്റി അധികൃതരുടെ അനാസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  ജലസേചന മന്ത്രിക്ക് നിവേദനം. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദ്ദീനാണ് മന്ത്രി പി ജെ ജോസഫിന് നിവേദനം നല്‍കിയത്. ചേറ്റുവ പുഴയും കനോലി കനാലും അതിരിടുന്ന പഞ്ചായത്തില്‍ ലഭ്യമായ ഉപരിതല ഭൂഗര്‍ഭ ജലം ഉപ്പു രസം നിറഞ്ഞതാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തനതു പദ്ധതികള്‍ ആവിഷ്ക്കരിച്ചെങ്കിലും ഫലവത്തായ പ്രശ്ന പരിഹാരമായിട്ടില്ല. നിരവധി തവണ ഇതു സംബന്ധിച്ച് ജല അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും അധികൃതര്‍ കൈകൊണ്ടിട്ടില്ലെന്നും നിവേദനത്തില്‍ കുറ്റപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.