പേജുകള്‍‌

2011, ജൂലൈ 25, തിങ്കളാഴ്‌ച

റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു


ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത-17 റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററിലാണ് റോഡിന് മധ്യത്തിലായി അടിയിലൂടെ കടന്നു പോവുന്ന ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടിയിട്ടുള്ളത്. 

വെള്ളം പുറത്തേക്കൊഴുകുന്നത് മൂലം റോഡിലെ ടാറിങ് അടര്‍ന്ന് വലിയ കുഴി രൂപപ്പെട്ടു. വലുതു ചെറുതുമായി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലെ ഈ കുഴിയില്‍ ചാടി ബൈക്ക് യാത്രികരും അപകടത്തില്‍പ്പെടുന്നതു പതിവായിട്ടുണ്ട്. പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ച് കുടിവെള്ളം പാഴായിപ്പോവുന്നത് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.