ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവികസനത്തിനു ഭൂമിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് നയം നടപ്പാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് കമ്പോളവിലയും പുനരധിവാസവും ഉറപ്പാക്കും. പുനരധിവാസം ലഭിക്കുന്നതുവരെ താമസിക്കുന്നതിനുള്ള വാടക സര്‍ക്കാര്‍ നല്‍കും. കച്ചവടക്കാര്‍ക്കും ബദല്‍ സംവിധാനം ഉറപ്പാക്കും. ഇതാണ് സര്‍ക്കാരിന്റെ നയമെന്നും ഇതുതന്നെയാണ് ഗുരുവായൂരിലെ ഭൂമിയെടുപ്പിനും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. രാവിലെ ഉഷപൂജയ്ക്ക് നടതുറന്ന സമയത്താണ് മന്ത്രിയും കുടുംബാംഗങ്ങളും ദര്‍ശനം നടത്തിയത്.
ദര്‍ശനത്തിനുശേഷം മന്ത്രി വെണ്ണകൊണ്ട് തുലാഭാരം നടത്തി. ഭാര്യ ലളിതാംബിക, മകന്‍ അര്‍ജുന്‍ എന്നിവര്‍ കദളിപ്പഴംകൊണ്ടും തുലാഭാരം നടത്തി. ശ്രീവത്സത്തിലെത്തിയ മന്ത്രിക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.