പേജുകള്‍‌

2011, ജൂലൈ 31, ഞായറാഴ്‌ച

പഞ്ചവടി ശങ്കരനാരായണക്ഷേത്ര കടപ്പുറത്ത് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്ര കടപ്പുറത്ത് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി. ബലി രാവിലെ 10 വരെ തുടര്‍ന്നു. കടപ്പുറത്ത് പ്രത്യേകം യജ്ഞശാലയിലാണിത്. ഒരേസമയം ആയിരംപേര്‍ക്കിരുന്ന് തര്‍പ്പണം ചെയ്യാവുന്ന യജ്ഞശാലയാണ്.
ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശര്‍മ, ടി.എ. അര്‍ജുനന്‍ എന്നിവര്‍ കാര്‍മികരായി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, ദിലീപ് പാലപ്പെട്ടി, വി.എം. സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് തിരക്കായിരുന്നു. പുലര്‍ച്ചെ മൂന്നിന് തുടങ്ങി എട്ടുവരെ തുടര്‍ന്നു. ക്ഷേത്രം തന്ത്രി സി.കെ. തിലകന്‍, മേല്‍ശാന്തി എം.കെ. ശിവാനന്ദന്‍ എന്നിവര്‍ കാര്‍മികരായി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ കെ.കെ. കേശവന്‍, എം.കെ. വിജയന്‍, എന്‍.പി. ബാലന്‍, എന്‍.ജി. പ്രവീണ്‍കുമാര്‍, കെ.ആര്‍. രമേഷ്, രാജന്‍ ആറ്റൂര്‍, കെ.എസ്. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുല്ലശ്ശേരി പറമ്പന്തള്ളി മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് നൂറുകണക്കിന് വിശ്വാസികളെത്തി. തര്‍പ്പണത്തിന് സന്തോഷ്ശാന്തി ആചാര്യനായി. പ്രത്യേക പന്തലില്‍ രാവിലെ അഞ്ചുമുതല്‍ തര്‍പ്പണം നടന്നു. ക്ഷേത്രം പൂജാരിമാരായ സുന്ദരന്‍ എമ്പ്രാന്തിരി, കരിപ്പത്ത് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.