പേജുകള്‍‌

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഗുരുവായൂര്‍: നഗരസഭ ബസ്റ്റാന്റ: വിദഗ്ധ സംഘം ഉടന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തും

ഗുരുവായൂര്‍: നഗരസഭ ബസ്റ്റാന്റിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പി.ഡബ്ളിയു.ഡി കെട്ടിട വിഭാഗം എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഉടന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തും. ബസ്റ്റാന്റ് കെട്ടിട സുരക്ഷയെ സംബന്ധിച്ച് പരിശോധിച്ച് അനുയോജ്യമായ നിര്‍ദേശം നല്‍കണമെന്ന് നഗരസഭ കൌണ്‍സില്‍ യോഗം പി.ഡബ്ളിയു.ഡി വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ചുള്ള നഗരസഭയുടെ കത്ത് അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 30 വര്‍ഷം മുമ്പ് പണിതീര്‍ത്ത കെട്ടിടത്തിന്റെ കാലാനുസൃതമായ അറ്റകുറ്റപണികള്‍ യഥാസമയം നടത്താതതാണ് നിലവിലെ ശോച്യാവസ്ഥക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇതിനെക്കാളും മുമ്പ് പണിത കെട്ടിടത്തിലാണ് നഗരസഭ ഓഫീസ് പോലും പ്രവര്‍ത്തിച്ചു വരുന്നത്.

അതിനാല്‍ തന്നെ കാലപ്പഴക്കം ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണമല്ലെന്ന് പറയപ്പെടുന്നു. കെട്ടിടത്തില്‍ പ്രധാാനമായും കാണപ്പെടുന്ന പ്രശ്നം മേല്‍ക്കൂരയിലെ ചോര്‍ച്ചയും പ്ളാസ്റ്ററിംങ് അടര്‍ന്നു വീഴുന്നതുമാണ്. ഇത് കെട്ടിടത്തിന് മുകളില്‍ പൂര്‍ണ്ണമായും ട്രെസ്സ് വര്‍ക്ക് നടത്തി റീപ്ളാസ്റ്ററിംങ് നടത്തിയാല്‍ നിലവിലെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ വന്നാല്‍ കെട്ടിടത്തിലെ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നിലനിര്‍ത്താനാവും. മാത്രവുമല്ല കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്താന്‍ ആവശ്യത്തിന് സ്ഥലമുള്ളതിനാല്‍ നിലവിലെ കെട്ടിടത്തിനോട് ചേര്‍ന്ന് വേണമെങ്കില്‍ നഗരസഭയ്ക്ക് പുതിയ ബസ്റ്റാന്റ് കെട്ടിടം നിര്‍മ്മിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ വന്നാല്‍ നഗരസഭയ്്ക്ക് വേണ്ടി വന്നാല്‍ നിലവിലെ കെട്ടിടം പൊളിച്ചു മാറ്റാനും സാധിക്കും. 

നിലവിലെ കെട്ടിടത്തെ സംബന്ധിച്ച് നഗരസഭ തീരുമാനമെടുക്കുക പി.ഡബ്ളിയു.ഡി എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.