പേജുകള്‍‌

2011, ജൂലൈ 9, ശനിയാഴ്‌ച

കൂരിക്കാട് മുതല്‍ മരതയൂര്‍ വരെയുള്ള പ്രദേശത്തേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന ജലസംഭരണി തകര്‍ച്ചയുടെ വക്കില്‍

പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ തീരമേഖലയായ കൂരിക്കാട് മുതല്‍ മരതയൂര്‍ വരെയുള്ള പ്രദേശത്തേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന മരതയൂര്‍-കുണ്ടുവക്കടവ് റോഡിന് സമീപത്തെ  ജലസംഭരണി തകര്‍ച്ചയുടെ വക്കില്‍.

ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ് ടാങ്ക് നിലകൊള്ളുന്നത്. ടാങ്കിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത നിലയിലാണ്. ഇതേ അവസ്ഥയിലാണ് കോണ്‍ക്രീറ്റ് കാലുകളും. കാലുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. 1977 ലാണ് ടാങ്കിന്റെ ഉദ്ഘാടനം നടന്നത്. 68200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ടാങ്ക്. 34 വര്‍ഷം പഴക്കമുള്ള ടാങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ടാങ്കില്‍ പകുതിവെള്ളം പോലും പമ്പ് ചെയ്ത് കയറ്റുന്നില്ല.

വെള്ളം പമ്പ് ചെയ്യുന്ന കിണറിന് ആള്‍മറയില്ലാത്തതിനാല്‍ പരിസരപ്രദേശങ്ങളില്‍നിന്ന് മലിനജലം നേരിട്ട് കിണറിലേക്കാണ് ഒഴുകിയെത്തുന്നത്. കുടിവെള്ളക്കിണറിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്. വാര്‍ഡംഗം ഷാബിന സലീം പലതവണ ഈ പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് പരാതിയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.