ചാവക്കാട്: പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്കൂളിന് ഗുരുവായൂര്‍ എം.എല്‍. യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കൂള്‍ ബസ്സിന്‍റെ താക്കോല്‍ദാനം ഇന്ന് രാവിലെ പതിനൊന്നുമണിക്ക് എം.എല്‍.എ കെ.വി. അബ്ദുള്‍ഖാദര്‍ നിരവ്വഹിച്ചു.
ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എ.പി. സുരേഷ് മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ഫാത്തിമ ഹനീഫ, ചാവക്കാട് നഗരസഭാ പ്രതിപക്ഷനേതാവ്. കാര്‍ത്യായനി ടീച്ചര്‍, കൗണ്‍സിലര്‍മാരായ. പി.കെ. മോഹനന്‍,. കെ.എം. അലി, നൂര്‍ജഹാന്‍ ചിങ്ങനാത്ത്. നാസര്‍ പി.എം, ഷാനവാസ് കെ.വി., എം.ആര്‍. രാധാകൃഷ്ണന്‍, പത്മജ ശങ്കരന്‍, ചാവക്കാട് എ.ഇ.ഒ. പി. കൃഷ്ണന്‍, ചാവക്കാട് ബി.പി.ഒ. കെ.എം. ലൈല, കെ.കെ. മുബാറക് (ജ്വാല, തിരുവത്ര), കെ.കെ. നിഷാദ് (ലാസിയോ, കോട്ടപ്പുറം), കെ.കെ. സഫര്‍ഖാന്‍ (ചലഞ്ചേഴ്സ് അയിനിപ്പുള്ളി), പി.ടി.എ. പ്രസിഡന്‍റ് കെ.എച്ച്. അഷറഫ്, ഹെഡ്‌മിസ്ട്രസ് കെ.ആര്‍. ഗീത എന്നിവര്‍ സംസാരിച്ചു.
കോട്ടപ്പുറം സെന്‍ററില്‍ നിന്നും സ്കൂളിലെ കുരുന്നുകളുടെ വര്‍ണാഭമായ കലാപരിപാടികളോടെയാണ് എം.എല്‍.എയെ സ്കൂളിലേക്ക് ആനയിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.