ചാവക്കാട്: കഥകളും ജീവിതാനുഭവങ്ങളും പങ്കുവച്ച് മേഖലയിലെ ബസ് ജീവനക്കാര്‍ക്കു വേണ്ടി എസ്ഐ എം. സുരേന്ദ്രന്‍ രാത്രിയില്‍ നടത്തിയ ബോധവത്കരണ ക്ളാസ് വേറിട്ട അനുഭവമായി. പൊലീസിന്റെ നേതൃത്വത്തില്‍ രാത്രി എട്ടിന് ആരംഭിച്ച സ്വഭാവ രൂപീകരണ ബോധവത്കരണ ക്ളാസില്‍ പങ്കെടുക്കാന്‍ ജോലി കഴിഞ്ഞെത്തിയത് ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ക്ളീനര്‍മാരും ഉള്‍പ്പെടെ നൂറ്റിഇരുപത്തിയഞ്ചോളം പേര്‍. ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും വിദ്യാര്‍ഥികളോടും യാത്രക്കാരോടും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും എസ്ഐ വിശദീകരിച്ചു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്ര സുരക്ഷിതമാക്കുന്നതിനും ആവശ്യമായ 10 നിര്‍ദേശങ്ങളടങ്ങിയ നോട്ടീസും പൊലീസ് വിതരണം ചെയ്തു. ഡോര്‍ ഇല്ലാത്ത ബസുകള്‍ക്ക് ഡോര്‍ ഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ ബസില്‍ കയറിയെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബസ് പുറപ്പെടുക, ബസ് സ്റ്റോപ്പുകളില്‍ അനാവശ്യമായി ബസ് നിര്‍ത്തിയിടാതിരിക്കുക, സ്ത്രീകളോടും വിദ്യാര്‍ഥികളോടും മാന്യമായി പെരുമാറുക തുടങ്ങിയ അറിയിപ്പാണ് പൊലീസ് വിതരണം ചെയ്ത നോട്ടീസിലുള്ളത്. മദ്യപിച്ചു വാഹനം ഒാടിക്കുന്നവരെയും മത്സരിച്ചു വാഹനം ഒാടിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇന്നു മുതല്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.
ബസിന്റെ ചവിട്ടുപടിയിലും പുറകിലെ കോണിയിലും നിന്നുമാത്രം യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുണ്ടെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ഇത്തരം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കും. ബസ് ജീവനക്കാര്‍ക്കു പുറമെ ബസ് ഉടമകളായ കെ.കെ. സേതുമാധവന്‍, സലീല്‍, ഷാഫി, മുനീര്‍, മജീദ്, മുസ്തഫ, ഷംസാദ് എന്നിവരും ക്ളാസില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.