പേജുകള്‍‌

2011, ജൂലൈ 9, ശനിയാഴ്‌ച

മല്‍സ്യബന്ധനത്തിനു പോയ പത്തോളം വലിയ വള്ളങ്ങളിലെ വലകള്‍ നശിച്ചു

ചാവക്കാട്: മല്‍സ്യബന്ധനത്തിനു പോയ പത്തോളം വലിയ വള്ളങ്ങളിലെ വലകള്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. ലക്ഷക്കണക്കിനു രൂപയുടെ ചെമ്മീന്‍ നഷ്ടപ്പെട്ടു. തിരയില്‍പ്പെട്ട വള്ളത്തില്‍ നിന്നും തെറിച്ചു വീണ് നാലു തൊഴിലാളികള്‍ക്ക് പരിക്ക്. 

വലപ്പാട് ബീച്ചിലെ ഗോപിയുടെ ഉടമസ്ഥതയിലുള്ള കാവിലമ്മ വള്ളത്തിലെ തൊഴിലാളികളായ വലപ്പാട് കോഴിശേരി ഷിനോദ് (20), കുഞ്ഞാണ്ടി ജയലാല്‍ (26), ഏറന്‍ കിഴക്കാത്ത് വീട്ടില്‍ വേലായുധന്‍ (63), പനപ്പറമ്പില്‍ സോമന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപ്പുമാര്‍, കാവിലമ്മ, നൂറുല്‍ മുഹമ്മദ്, ബദരിയ, യു.കെ തുടങ്ങി പത്തോളം വള്ളങ്ങളിലെ വലകളാണ് നശിച്ചത്. 

നിറയെ ചെമ്മീനുമായി കരയിലേക്ക് വരുമ്പോഴാണ് സംഭവം. മുന്‍കാലങ്ങളില്‍ കടലില്‍ തകര്‍ന്നു പോയിട്ടുള്ള ബോട്ടുകളുടെയും വള്ളങ്ങളുടെയും അവശിഷ്ടങ്ങളില്‍ കുടുങ്ങിയതാണ് വലകള്‍ നശിച്ചതിന് കാരണമെന്ന് കരുതുന്നു. 

ദിവസങ്ങള്‍ക്കു മുന്‍പും ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ വലകള്‍ നശിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.