പേജുകള്‍‌

2011, ജൂലൈ 16, ശനിയാഴ്‌ച

വെള്ളവും പ്രകൃതിയും നശിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിലെ മാലിന്യം നീക്കാനുള്ള ചെറു പ്രതികരണമാണ് 'ആതി'

ഗുരുവായൂര്‍: വെള്ളവും പ്രകൃതിയും നശിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിലെ മാലിന്യം നീക്കാനുള്ള ചെറു പ്രതികരണമാണ് 'ആതി' എന്ന നോവലെന്ന് പ്രൊഫ. സാറാജോസഫ് അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ 'ആതി' നോവലിന്റെ ആസ്വാദന ചര്‍ച്ചാ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ചക്കംകണ്ടത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് 'ആതി'യില്‍ അവതരിപ്പിച്ചത്. ചക്കംകണ്ടത്തുകാര്‍ക്ക് അപകടം ഉണ്ടാക്കുന്നതരത്തില്‍ എഴുതാന്‍ തനിക്ക് കഴിയില്ല -സാറാജോസഫ് പറഞ്ഞു.

മഹാരാജാസ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എ. മോഹന്‍ദാസ് അധ്യക്ഷനായി. കെ.വി. സുബ്രഹ്മണ്യന്‍ പുസ്തകം പരിചയപ്പെടുത്തി. വത്സന്‍ തമ്പു പുസ്തകപ്രകാശനം നിര്‍വഹിച്ചു. കെ.ജെ. ജോണി, ടി.കെ. വാസു, ഡോ. പി.എ. രാധാകൃഷ്ണന്‍, നൗഷാദ്‌തെക്കുംപുറം, വി.എം. ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. അമൃത ഉണ്ണികൃഷ്ണന്‍ കവിത ആലപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.