പേജുകള്‍‌

2011, ജൂലൈ 18, തിങ്കളാഴ്‌ച

കനിവുള്ളവര്‍ ഈ രണ്ടു വയസ്സുകാരിയെ സഹായിക്കുക

പാവറട്ടി: രണ്ടുവയസ്സുകാരി മിന്‍ഹഫാത്തിമയുടെ  കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് മാതാപിതാക്കള്‍. പാവറട്ടി കുളങ്ങര വീട്ടില്‍ ഷക്കീറിന്റെയും നൗഷിജയുടെയും ഇളയ മകളാണിവള്‍. ജന്‍മനാ  കുഞ്ഞിന് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലായിരുന്നു. കേള്‍വി ലഭിക്കാന്‍ കുടുംബം നിരവധി ആശുപത്രികളില്‍  കൊണ്ടുപോയി.
മറ്റുപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയയിലൂടെ ശരിയാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതിന് വന്‍തുക ചെലവ് വരും. നിത്യവൃത്തിക്കു തന്നെ പാടുപെടുന്ന ഷക്കീറിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഒടുവില്‍ എറണാകുളത്തെ ആല്‍ഫാ ഹെഡ് ആന്‍ഡ് സെക്ക് ആശുപത്രിയില്‍ പരമാവധി ചെലവ് കുറച്ച് ശസ്ത്രക്രിയ ചെയ്യാമെന്ന ഡോ. എ. നൗഷാദിന്റെ ഉറപ്പാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.  'കോക്ലിയര്‍ ഇംപ്ലാന്റ്' സര്‍ജറിയാണ് ചെയ്യേണ്ടത്.  ഇലക്‌ട്രോണിക് ഉപകരണം ചെവിക്കുള്ളില്‍ ഘടിപ്പിക്കുന്ന ഈ ശസ്ത്രക്രിയക്ക് ഏഴുലക്ഷത്തിലധികം ചെലവ് വരും.

മത്സ്യതൊഴിലാളിയാണ് ഷക്കീര്‍. കുഞ്ഞിന്റെ ചികിത്സക്ക് പുറമെ വൃദ്ധമാതാവിന്റെ ചികിത്സക്കും വക കണ്ടെത്തണം. ഷക്കീറിന്റെ നിസ്സഹായവസ്ഥ കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തംഗം ഫ്രാന്‍സിസ് പുത്തൂരിന്റെ മുന്‍ കൈയില്‍ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് പാവറട്ടി ശാഖയില്‍ ചികിത്സാ സഹായ സമിതി ജോയന്റ് അക്കൗണ്ടും ഇതിനായി തുടങ്ങിയിട്ടുണ്ട് .അക്കൗണ്ട് നമ്പര്‍ 16980 10000 2455

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂലൈ 18 9:05 PM

    Dear
    Kindly request you to send me the details of kid along with medical certificate.

    I will try me best.

    Sherief vakepadath
    Abu dhabi
    Te. 0501289290

    മറുപടിഇല്ലാതാക്കൂ
  2. Dear,
    Sherief vakepadath

    Please Contact

    Panchayat Member

    Name : FRANCIS PUTHOOR
    Address : PUTHOOR HOUSE, PAVARATTY, PAVARATTY, 680507
    Phone : 0091487-2644305

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.